സംസ്ഥാനത്തെ ബോക്സാനഗർ, ധൻപൂർ അസംബ്ലി സീറ്റുകളിലേക്ക് സെപ്റ്റംബർ 5 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. വോട്ടെണ്ണൽ വെള്ളിയാഴ്ചയായിരുന്നു നടന്നത്.രണ്ട് സീറ്റുകളിലും, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) പ്രതിപക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (മാർക്‌സിസ്റ്റും) നേരിട്ട് മത്സരിച്ചു, പ്രധാന പ്രതിപക്ഷ പാർട്ടികളായ ടിപ്ര മോത്തയും കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ബി ജെ പി യഥാക്രമം തഫജ്ജൽ ഹൊസൈൻ, ബിന്ദു ദേബ്നാഥ് എന്നിവരെ ബോക്സാനഗറിൽ നിന്നും ധന്പൂരിൽ നിന്നും മത്സരിപ്പിച്ചപ്പോൾ, സി പി എം മിസാൻ ഹൊസൈനെ (ബോക്സാനഗർ), കൗശിക് ചന്ദ (ധൻപൂർ) എന്നിവരെ സ്ഥാനാർത്ഥികളാക്കി.
സിറ്റിംഗ് സിപിഐഎം എംഎൽഎ സാംസുൽ ഹഖിന്റെ നിര്യാണത്തെ തുടർന്നാണ് ബോക്സാനഗറിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം, ധന്പൂരിൽ, ഈ വർഷമാദ്യം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കേന്ദ്രമന്ത്രി പ്രതിമ ഭൂമിക്, തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് ശേഷം സീറ്റ് രാജിവച്ചു.
ബോക്സാനഗർ
തഫജ്ജൽ ഹുസൈൻ, ബിജെപി: 34,146 വോട്ടുകൾ
മിസാൻ ഹുസൈൻ, സിപിഐ(എം): 3909 വോട്ടുകൾ
ധന്പൂർ
1. ബിന്ദു ദേബ്നാഥ്, ബിജെപി: 30,017 വോട്ടുകൾ
2. കൗശിക് ചന്ദ, സിപിഐ(എം): 11,146 വോട്ടുകൾ

