മുംബയ്: ബ്രിട്ടീഷ് സര്‍ക്കാരിന്റെ പക്കലുള്ള ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയ്ക്ക് കൈമാറും.മഹാരാഷ്ട്ര സാംസ്കാരിക മന്ത്രിയായ സുധീര്‍ മുൻഗന്തിവാറാണ് പുരാവസ്തു ഇന്ത്യയിലെത്തിക്കുമെന്ന കാര്യം അറിയിച്ചത്. തന്റെ എതിരാളിയെ വകവരുത്താനായി ഛത്രപതി ശിവജി വാഗ നഖത്തെ ഉപയോഗിച്ചിരുന്നു. പുലി നഖത്തിന് സമാനമായ ആയുധമാണ് വാഗ നഖം. ഉരുക്കിലാണ് നിര്‍മിതി. കൈയില്‍ ധരിച്ചാണ് ശത്രുക്കള്‍ക്ക് നേരെ പ്രയോഗിക്കേണ്ടത്.1659-ല്‍ ബീജാപൂര്‍ സുല്‍ത്താന്റെ ജനറലായിരുന്ന അഫ്സല്‍ ഖാന്റെ വധവുമായി ബന്ധപ്പെട്ടാണ് വാഗ നഖം അറിയപ്പെടുന്നത്. അഫ്സല്‍ ഖാനെ വധിച്ച ദിവസത്തിന്റെ വാര്‍ഷിക ദിനത്തിലായിരിക്കും അതിനായി ഉപയോഗിച്ച ആയുധം തിരികെ എത്തുക. വാഗ നഖം കൂടാതെ ചരിത്ര പ്രസക്തിയുള്ള ശിവജിയുടെ ജഗദംബ വാള്‍ അടക്കമുള്ള വസ്തുക്കള്‍ പരിശോധിക്കുമെന്നും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ ആയുധം ‘വാഗ’ ബ്രിട്ടൻ ഇന്ത്യയ്ക്ക് കൈമാറും.

