ഭൂട്ടാൻ: ഇന്ത്യ-ഭൂട്ടാൻ ആദ്യ അന്താരാഷ്‌ട്ര ട്രെയിൻ സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനത്തേക്കുള്ള റെയില്‍പാത നിര്‍മ്മാണത്തിനായി ഇന്ത്യ 120 ബില്യണ്‍ ഡോളര്‍ അനുവദിച്ചു.ഇന്ത്യ-ഭൂട്ടാന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പ്രഥമ അന്താരാഷ്‌ട്ര റെയില്‍പാത എന്ന ഖ്യാതിയോടെയാകും ഈ പദ്ധതി പൂര്‍ത്തിയാകുന്നത്. ഏകദേശം 57.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റെയില്‍ പാതയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
2026-ലേക്ക് പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളിലെയും ചരക്കുകളുടെ കയറ്റുമതി, വ്യാപാര-വ്യവസായങ്ങള്‍, ടൂറിസം എന്നിവയ്‌ക്ക് പുതിയ ട്രെയിൻ സര്‍വീസ് വരുന്നതോടുകൂടി കുതിപ്പ് ഉണ്ടാകും. കാലങ്ങളായി ചരക്ക്-സേവനകൈമാറ്റം റോഡുമാര്‍ഗമാണ് നടക്കുന്നത്. ഉയര്‍ന്ന ചെലവ്, കാലാവസ്ഥ വെല്ലുവിളികള്‍ എന്നിങ്ങനെ പല പ്രതിസന്ധികളും റോഡുകളെ മാത്രം ആശ്രയിച്ചുള്ള ചരക്ക് കൈമാറ്റത്തിന് വെല്ലുവിളിയാകാറുണ്ട്. അതില്‍ നിന്നുള്ള മോചനം കൂടിയായിരിക്കും ഈ റെയില്‍പാത.
പുതിയ ട്രെയിൻ സര്‍വീസിനെ സംബന്ധിച്ച് ഇന്ത്യയും ഭൂട്ടാനും തമ്മില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ചകളെക്കുറിച്ച് അടുത്തിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സൂചന നല്‍കിയിരുന്നു. അസമിലെ കൊക്രജാറിനെയും ഭൂട്ടാനിലെ ഗെലെഫുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയെ റെയില്‍ പാതയുടെ പ്രധാന ലക്ഷ്യം .

