നിർമ്മലസീത രാമനുമായി ചൈനീസ് ധനമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ചൈനീസ് ധനമന്ത്രി കൂടിക്കാഴ്ച നടത്തി ലിയു കുൻ ആണ് നിർമ്മലാ സീതാരാമനുമായി കൂടികാഴ്ച നടത്തിയത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. ജി 20 ഉച്ചകോടിയിലെ ഷി ജിൻപിംഗിന്റെ അഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. ജി 20 ഉച്ചകോടിയിലുയര്‍ന്ന ആശയങ്ങളെ ചൈന പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

