മുംബൈ:അജിത് പവാറിനൊപ്പം പോയ വിമത നേതാക്കളെ പാര്‍ട്ടിയില്‍ തിരികെയെടുക്കില്ലെന്ന സൂചന നല്കി എൻസിപി അധ്യക്ഷൻ ശരദ് പവാര്‍.മുംബൈയിലെ വൈ.ബി. ചവാൻ സെന്‍ററില്‍ ചേര്‍ന്ന യോഗത്തിലാണു പവാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
ഏക്നാഥ് ഷിൻഡെ സര്‍ക്കാരില്‍ ചേര്‍ന്നവരെ തിരികെയെത്തിക്കാൻ എന്താണു ചെയ്യുകയെന്ന് ചിലര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുക്കില്ല. തെരഞ്ഞെടുപ്പിനു മുന്പ് എൻസിപിയില്‍ പുതിയ മുഖങ്ങള്‍ക്കു പിന്തുണ നല്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്-പവാര്‍ പറഞ്ഞു. എൻസിപിയിലെ 40 എംഎല്‍എമാരാണ് അജിത് പവാര്‍ പക്ഷത്തുള്ളത്.

