പണം നല്കി വോട്ടു തേടൽ ആരോപണം;തരൂരിനെതിരെ നിയമ നടപടികളുമായി രാജീവ് ചന്ദ്രശേഖർ .
തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി പണം നല്കി വോട്ടു തേടുകയാണെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിനെതിരെ രൂക്ഷപ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ.മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട തരൂർ ഇപ്പോള്‍ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയമാണെന്നും, നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖർ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. ”നെഗറ്റീവ് രാഷ്ട്രീയം എന്റെ ശൈലിയല്ല; ഞാൻ നിലകൊള്ളുന്നത് പോസിറ്റീവ് നിലപാടുകള്‍ക്കും നാടിന്റെ വികസനത്തിനും വേണ്ടിയാണ്. ദയവായി എന്നെ വില കുറഞ്ഞ രാഷ്ടീയത്തിലേക്ക് വലിച്ചിടരുത്”, രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശശി തരൂരിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അപകീർത്തിപരമായ…

