സൈന്യത്തിന്റെ ഉഗ്രശാസനം;ഷെയ്ഖ് ഹസീന രാജിവച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിങ്കളാഴ്ച സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നു. ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ അവർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.’45 മിനിറ്റ് സമയം’; ഷെയ്ഖ് ഹസീനയുടെ രാജി സൈന്യത്തിന്റെ അന്ത്യശാസനത്തിന് പിന്നാലെയെന്ന് സൂചനസഹോദരിയോടൊപ്പം പ്രധാനമന്ത്രി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. അവർ ഒരു പ്രസംഗം റെക്കോഡ് ചെയ്യാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

അതിനിടെ, ബംഗ്ലാദേശ് സൈന്യത്തിന്റെ ജനറല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു. ഷെയ്ഖ് ഹസീന സ്വമേധയാ രാജിവയ്ക്കട്ടെ എന്ന നിലപാടിലാണ് സൈന്യം എന്ന് വിവരങ്ങള്‍ അതിനിടെ പുറത്തുവന്നു. മാന്യമായി സ്ഥാനത്ത് നിന്നും രാജിവയ്ക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകള്‍.

ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒഴുകിയെത്തിയതായി ബംഗ്ലാദേശ് ദിനപത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയ്തു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചുവെന്ന് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അക്രമാസക്തമായ ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുന്നു. രാജ്യവ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ച് നൂറുകണക്കിന് വിദ്യാർത്ഥി പ്രവർത്തകർ പ്രതിഷേധ മാർച്ചിനായി തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.