ഇസ്രായേൽ അക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്;ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തു.
ജെറുസലേം:കഴിഞ്ഞ മാസം ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പാർചീനിലെ സജീവമായ ആണവായുധ ഗവേഷണ കേന്ദ്രം നശിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് യുഎസ് ഉദ്യോഗസ്ഥരെയും നിലവിലെ ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെയും ഒരു മുൻ ഇസ്രായേലി ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് ആക്സിയോസ് ,ഇസ്രായേൽ ടൈംസ്, ദി ന്യൂ അറബ്, ആർ ബിസി ഉക്രൈൻ,അൽ ജസീറ ഉൾപ്പെടെയുള്ള വാർത്താ ചാനലുകൾ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. യുഎൻ ന്യൂക്ലിയർ നിരീക്ഷകർ തങ്ങളുടെ തങ്ങളുമായി സഹകരിക്കാൻ വിസമ്മതിച്ചതിന് ഇറാനെതിരെ നടപടിയെടുക്കാൻ തുടങ്ങുമ്പോഴാണ് റിപ്പോർട്ട് വന്നത്.കൂടാതെ…

