ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ജമാഅത്തെ ഇസ്ലാമിക്കുളള വിലക്ക് തുടരും.
ഡാക്ക:രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് സുപ്രീംകോടതി ശരിവെച്ചു.ബംഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസൻ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിലക്ക് ശരിവെച്ചത്. ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയുടെ പ്രധാന അഭിഭാഷകൻ വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം കോടതിയില്‍ ഹാജരായില്ല. വാദം കേള്‍ക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണരേഖ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിന്റെ മതനിരപേക്ഷ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് 2013 ല്‍…

