കൂറ്റൻ ഭൂരിപക്ഷവുമായി പ്രിയങ്ക;വോട്ടർമാർക്ക് നന്ദി.
കൽപ്പറ്റ:വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്‌സില്‍ കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. നിങ്ങള്‍ ഓരോരുത്തരും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അതീയായ സന്തോഷമുണ്ട്. വരും നാളുകളില്‍ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാന്‍ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തിരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും….

