രാജ്യത്തെ ഏത് സീറ്റിലും ബിജെപിക്ക് വിജയിക്കാനാവും: പ്രകാശ് ജാവദേക്കര്‍
കരുവാരകുണ്ട്: രാജ്യത്ത് ഒരു സീറ്റും ആരുടെയും കുത്തകയല്ലെന്നും ഏത് സീറ്റിലും ബിജെപിക്ക് മത്സരിച്ച് വിജയിക്കാനാവുമെന്നും ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. വയനാട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ വണ്ടൂര്‍ മണ്ഡലത്തിലെ ചോക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി കുടുംബത്തിന്റെ ഉറച്ചമണ്ഡലം എന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്ന റായ്ബറേലിയില്‍ ഇന്ദിരാഗാന്ധിയും അമേഠിയില്‍ രാഹുലും തോല്‍വിയറിഞ്ഞിട്ടുണ്ട്. ഇക്കുറി ചരിത്രം തിരുത്തി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യഹരിദാസ് വിജയിച്ച് കയറുമെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം…

