മോഡി സർക്കാർ ചരിത്രത്തെ തിരസ്കരിച്ചു. ടീസ്റ്റ സെതല്‍വാദ്.
തൃശ്ശൂർ :മോദി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍നിന്ന് ഡാര്‍വിനെയും ഗാന്ധിജിയെയും മൗലാന ആസാദിനെയും ഗുജറാത്ത് കലാപത്തെയും ഒഴിവാക്കിയപ്പോള്‍ കേരള സര്‍ക്കാര്‍ യഥാര്‍ഥ ചരിത്രത്തെ സമൂഹത്തിലേക്കെത്തിക്കുകയായിരുന്നുവെന്ന് ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്.കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മണിപ്പൂരിലെ സംഭവങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ജനങ്ങളുടെ പണമുപയോഗിച്ച് രാജ്യാന്തര സമ്മേളനം ആഘോഷിക്കുകയാണെന്നും ജി 20യെ പരിഹസിച്ച് അവര്‍ പറഞ്ഞു.

