പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു;ഏറ്റെടുത്ത് സിക്ക് തീവ്രവാദ സംഘടന .

അമൃത്സർ :പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ബല്‍ജീന്ദര്‍ സിംഗ് ബാലിയാണ് കൊല്ലപ്പെട്ടത്. മോഗ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് ബാലി.കാനഡ ആസ്ഥാനമായ ഖലിസ്ഥാന്‍ ഭീകര സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.ഏതാനും മണിക്കൂറുകൾക്ക് ശേഷം, കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു.ബൽജീന്ദർ സിംഗ് ബല്ലി തന്റെ ഭാവി നശിപ്പിച്ചെന്നും ഗുണ്ടാ സംസ്കാരത്തിലേക്ക് തന്നെ നിർബന്ധിതനാക്കിയെന്നും ദല്ല തന്റെ പോസ്റ്റിൽ ആരോപിച്ചു. അമ്മയുടെ പോലീസ് കസ്റ്റഡിക്ക് പിന്നിൽ കോൺഗ്രസ് നേതാവാണെന്നും ഇത് പ്രതികാരം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചുവെന്നും ബല്ലി പരാമർശിച്ചു.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്ന തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് അർഷ് ദല്ല. കഴിഞ്ഞ 4 വർഷമായി കാനഡയിൽ നിന്നാണ് ഇയാൾ പ്രവർത്തിക്കുന്നത്, പഞ്ചാബിൽ നടന്ന നിരവധി തീവ്രവാദ കൊലപാതകങ്ങളിൽ ഇയാൾ പങ്കാളിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ സറേയിൽ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ പങ്ക് കനേഡിയൻ സർക്കാർ ആരോപിച്ച ദിവസമാണ് കൊലപാതകം നടക്കുന്നത്.

സിസിടിവിയിൽ അക്രമികൾ ആക്രമണം നടന്നയുടൻ ഓടി രക്ഷപ്പെടുന്നതും സിംഗിന് ഗുരുതരമായി പരിക്കേറ്റതും കാണാം. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.