മാവോയിസ്റ്റ് ഭീകരൻ പിടിയിൽ.
പാലക്കാട്: മലയാളിയായ മാവോയിസ്റ്റ് നേതാവ് പാലക്കാട് പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സോമൻ ആണ് പിടിയിലായത്.ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാൻഡർ ആണ് സോമൻ. ഇന്നലെ രാത്രിയോടെയായിരുന്നു സോമൻ പിടിയിലായത്. ഷൊർണൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു സോമൻ. ഇതിനിടെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഭീകര വിരുദ്ധ സ്‌ക്വാഡ് വളയുകയായിരുന്നു. 2012 മുതല്‍ കബനി നാടുകാണി ദളങ്ങളുടെ കമാൻഡർ ആണ്. ദിവസങ്ങള്‍ക്ക് മുൻപ് കൊച്ചിയില്‍ നിന്നും…

