ബിജെഡി പ്രമുഖൻ രാഷ്ട്രീയം വിട്ടു.
ഭുവനേശ്വർ: ഒഡിഷയില്‍ നവീൻ പട്നായിക്ക് മന്ത്രിസഭയിലെ രണ്ടാമൻ രാഷ്ട്രീയം വിടുന്നു. ബിജെഡിയുടെ 24 വർഷത്തെ ഭരണത്തിനൊടുവില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ രാഷ്‌ട്രീയം അവസാനിപ്പിക്കുകയായിരുന്നു വി.കെ പാണ്ഡ്യൻ.നവീൻ പട്നായിക്കിന്റെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയും പ്രധാന ഉപദേശകനുമായിരുന്നു പാണ്ഡ്യൻ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി വിജയം നേടിയത് പട്നായിക്കിന്റെ പടിയിറക്കത്തിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്‌ട്രീയം വിടുകയാണെന്ന് പാണ്ഡ്യൻ പ്രഖ്യാപിച്ചത്. “നവീൻ ബാബുവിനെ സഹായിക്കുകയെന്ന ഉദ്ദേശ്യം മാത്രമാണ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിച്ച ഒരേയൊരു കാര്യം. എന്നാലിപ്പോള്‍, സജീവ രാഷ്‌ട്രീയത്തില്‍നിന്ന് പിന്മാറുന്നുവെന്ന ബോധപൂർവമായ…

