പെൺകുട്ടികളുടെ മരണം; ലണ്ടൻ തെരുവുകളിൽ തീവ്ര വലതുപക്ഷത്തിന്റെ അഴിഞ്ഞാട്ടം.
ലണ്ടൻ:തീവ്ര വലത് വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിച്ചു. ബ്രിട്ടനില്‍ അറസ്റ്റിലായത് 90ലധികം പേർ.ശനിയാഴ്ച ബ്രിട്ടന്റെ വിവിധ മേഖലകളിലായുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് വലിയ രീതിയിലുള്ള അക്രമങ്ങളില്‍ കലാശിച്ചത്. ഹള്‍, ലിവർപൂള്‍, ബ്രിസ്റ്റോള്‍, മാഞ്ചെസ്റ്റർ, സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ബ്ലാക്ക് പൂള്‍, ബെല്‍ഫാസ്റ്റ് അടക്കമുള്ള മേഖലകളിലാണ് തീവ്ര വലതുപക്ഷ പ്രവർത്തകരുടെ പ്രതിഷേധം വലിയ രീതിയിലെ അക്രമത്തില്‍ കലാശിച്ചത്. പൊലീസിനെ ആക്രമിച്ച പ്രതിഷേധക്കാർ മേഖലയിലെ കടകളും കൊള്ളയടിച്ചു. നഗരത്തിലെ വാൾട്ടൺ ഏരിയയിൽ ഒരു ലൈബ്രറിക്ക് കലാപകാരികൾ തീയിട്ടു, അഗ്നിശമന…

