കോൺഗ്രസ് ഞങ്ങളെ പറഞ്ഞു പറ്റിച്ചു; ഒമർ അബ്ദുള്ള .
ശ്രീനഗർ : തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ സഖ്യരൂപീകരണത്തിന് നേതൃത്വം നല്കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള.തെരഞ്ഞെടുപ്പു സാധ്യതകളെക്കുറിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷികളെ തെറ്റിദ്ധരിപ്പിച്ചു. ഇനി സഖ്യത്തിനില്ല. ഒറ്റയ്ക്ക് മത്സരിക്കും. താഴെത്തട്ടിലെ ജനവികാരം മനസിലാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല, ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഭാവിയില്‍ ഐഎന്‍ഡിഐഎയ്ക്ക് പ്രതീക്ഷിക്കാനൊന്നുമില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ഭാവിയില്‍ ഞങ്ങള്‍ വിജയിക്കില്ല. ബുധനാഴ്ച ഉച്ചഭക്ഷണത്തിന് ഐഎന്‍ഡിഐഎ…

