ഹൈറിച്ച് സാമ്ബത്തിക തട്ടിപ്പ് സിബിഐക്ക്.
തിരുവനന്തപുരം: ഹൈറിച്ച് സാമ്ബത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് ചേർപ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സർക്കാർ സി.ബി.ഐ.ക്ക് വിട്ടത്.ഹൈറിച്ച് കേസ് സി.ബി.ഐ.ക്ക് വിട്ടുള്ള വിജ്ഞാപനം കഴിഞ്ഞമാസം തന്നെ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ ഏപ്രില്‍ അഞ്ചിന് കേസുമായി ബന്ധപ്പെട്ട പെർഫോമ റിപ്പോർട്ട് അടിയന്തരമായി കൈമാറാനും ഉത്തരവുണ്ടായി. ഇക്കണോമിക് ഒഫൻസ് വിങ്ങിലെ ഡിവൈ.എസ്.പി. മുഖാന്തരം പെർഫോമ റിപ്പോർട്ട് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കണമെന്നായിരുന്നു ഉത്തരവിലെ നിർദേശം. നേരത്തെ ഹൈറിച്ച് കേസില്‍ ഇ.ഡി. റെയ്ഡിനെത്തുന്ന…

