ജി സെവൻ ഉച്ചകോടി; മോദി ഇറ്റലിയിൽ.
ജി 7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഇറ്റലിയിലെ അപുലിയയിലെത്തി. വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹം നിരവധി നേതാക്കളെ കാണും. ഹാട്രിക് വിജയം നേടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. “ലോക നേതാക്കളുമായി ഉൽപ്പാദനപരമായ ചർച്ചകളിൽ ഏർപ്പെടാൻ കാത്തിരിക്കുകയാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ഒരുമിച്ച് ലക്ഷ്യമിടുന്നു.” അദ്ദേഹം ട്വീറ്റ് ചെയ്തു. ഇറ്റലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷം…

