ഇനി സിക്കിമിൽ പ്രതിപക്ഷം ഇല്ല.
ഗ്യാങ് ടോക്ക് :സിക്കിം നിയമസഭയിലെ ഏക എസ്ഡിഎഫ് എംഎല്‍എ ടെൻസിംഗ് നോർബു ലാംത ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം)യില്‍ ചേർന്നു.മണ്ഡലത്തിലെ ജനങ്ങളുമായി ആലോചിച്ചശേഷമാണ് എസ്കെഎമ്മില്‍ ചേർന്നതെന്ന് ലാംത പറഞ്ഞു. ഇതോടെ സിക്കിമിലെ 32 എംഎല്‍എമാരും എസ്കെഎം അംഗങ്ങളായി. ഷ്യാരി മണ്ഡലത്തില്‍നിന്നാണ് ലാംത തെരഞ്ഞെടുക്കപ്പെട്ടത്. മുതിർന്ന എസ്കെഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ കുംഗ നിമ ലെപ്ചയെ 1314 വോട്ടിനാണ് ലാംത പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായതു മുതല്‍ ലാംത എസ്കെഎമ്മില്‍ ചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. മണ്ഡലത്തിലെ വികസനം മുൻനിർത്തി ഭരണകക്ഷിയില്‍ ചേരുമെന്ന…

