കാശ്മീരിൽ ഭീകരരുടെ സഹായി പിടിയിൽ; ലഭിച്ചത് ചൈനീസ് ആയുധങ്ങൾ.
ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ക്ക് സഹായം ചെയ്ത ഒരാളെ പിടികൂടി സംയുക്ത സുരക്ഷാസേന. പുല്‍വാമയിലെ ഡംഗർപോറയില്‍ താമസിക്കുന്ന ഡാനിഷ് ബഷീർ എന്ന വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പുല്‍വാമ പോലീസ്, 55 രാഷ്ട്രീയ റൈഫിള്‍സ്, സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) 182 ബറ്റാലിയൻ എന്നീ സേനകള്‍ ചേർന്ന് നടത്തിയ ദൗത്യത്തിലാണ് തീവ്രവാദികളുടെ പ്രാദേശികസഹായിയെ പിടികൂടിയത്. പ്രദേശത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് സർക്കുലർ റോഡില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഡാനിഷ് ബഷീർ പിടിയിലാകുന്നത്. ഇയാളില്‍ നിന്നും 12 ചൈനീസ് ഗ്രനേഡുകളും…

