ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
ശ്രീനഗർ: ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ മരണം സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ അക്രമത്തെ അപലപിച്ചു.കൊലപാതകങ്ങളെ നിന്ദ്യമായ ഭീരുത്വമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവനയിൽ പറഞ്ഞു. “ഈ ഹീനമായ പ്രവൃത്തിയിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ല, നമ്മുടെ സുരക്ഷാ സേനയിൽ നിന്ന് ഏറ്റവും കടുത്ത പ്രതികരണം നേരിടേണ്ടിവരും,” ഷാ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്നും അവര്‍ക്ക് കടുത്ത ശിക്ഷതന്നെ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍…

