കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിക്കാൻ തീരുമാനിച്ചു. നിജ്ജാർ കേസിൽ ട്രൂഡോയുടെ പുതിയ പ്രസ്ഥാപന യോടെ ഇന്ത്യ ക്യാനഡ ബന്ധം ആടി ഉലഞ്ഞതോടെയാണ് കടുത്ത നിലപാടിലേക്ക് ഇന്ത്യ മാറിയത്. ഇതോടെ ഡല്‍ഹിയിലെ കനേഡിയൻ എംബസിയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.ഒക്‌ടോബർ 19 മുൻപ് ഇന്ത്യ വിടണമെന്നാണ് നിർദ്ദേശം.
ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട് എന്നിവരെ അടക്കമാണ് പുറത്താക്കിയത്. ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ലാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചുപ്ക, പോള ഓർജുവേല എന്നിവരാണ് പുറത്തായ മറ്റുദ്യോഗസ്ഥർ.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കാനഡ
ആരോപിച്ച ഹൈക്കമ്മിഷണർ സഞ്ജയ് വർമ്മ ഉള്‍പ്പെടെ ആറു നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് നടപടി. നിജ്ജർ കൊലപാതകവുമായി ബന്ധപ്പെടുത്തി ഹൈക്കമ്മിഷണറുടെ അടക്കം പേരുകള്‍ പരാമർശിച്ചുകൊണ്ട് കാനഡയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് കത്തു ലഭിച്ചതോടെയാണ് ബന്ധം വഷളായത്. ഇന്ത്യയിലെ കനേഡിയൻ ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് വീലറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
കൊലപാതക കേസില്‍ മൂന്ന് ഇന്ത്യക്കാരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കേസില്‍ മൂന്ന് ഇന്ത്യൻ പൗരന്മാരാണ് അറസ്റ്റിലായത്. കരണ്‍ ബ്രാർ, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്.കേസിലെ പ്രതികളായ ഇവർ കഴിഞ്ഞ നാല് വർഷമായി കാനഡയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ത്യക്കെതിരെ ട്രൂഡോ പലതവണ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പ്രധാനമന്ത്രി തന്നെ പലപ്പോഴും ട്രൂഡോയുടെ പേരെടുത്ത് പറഞ്ഞ് മറുപടിയും നല്‍കിയിരുന്നു.

