പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് ഒമ്ബതാക്കി കുറയ്ക്കുന്ന നിയമ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം.
കുടുംബപരമായ കാര്യങ്ങളില്‍ ഇസ്ലാമിക കോടതിക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഈ ഭേദഗതി നടപ്പിലാകുന്നതോടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയില്‍ ഇസ്ലാമിക കോടതികള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും.ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നു എന്നതിന്റെ പേരി്ല്‍ ഭേദഗതിക്ക് എതിരെ വൻവിമർശനം ഉയർന്നിരുന്നു. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1959ലെ കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണ് ഭേദഗതിയെന്ന് ആഗോളതലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവർത്തകർആരോപിച്ചിരുന്നു,ചൊവ്വാഴ്ചയാണ് ഇറാഖ് പാർലമെന്റ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നത്….

