മോസ്കോ ആക്രമണം: റഷ്യൻ കോടതി നാല് പേർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി.
മോസ്കോ: നൂറ്റിമുപ്പത്തേഴു പേരുടെ മരണത്തിനിടയാക്കിയ മോസ്കോ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി. ദലേർഡ് ജോണ്‍ മിർസോയേവ് (32) സൈദക്രമി മുറോദലി രച്ചബാലിസോദ (30) ഷംസുദിൻ ഫരീദുനി (25) മുഹമ്മദ് സോബിർ ഫിസോവ് (19) എന്നീ പ്രതികള്‍ക്കെതിരേ മോസ്കോയിലെ ബാസ്മാനി ജില്ലാ കോടതി ഭീകരാക്രമണ കുറ്റം ചുമത്തുകയും ചെയ്തു. രണ്ടു പ്രതികള്‍ കുറ്റം സമ്മതിച്ചതായി കോടതി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. മൂന്നുപേർ കുറ്റം സമ്മതിച്ചുവെന്ന് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാലു പ്രതികളും കടുത്ത…

