ജാർഖണ്ഡില്‍ ജെഎംഎം ന് വൻ തിരിച്ചടി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി പാർട്ടി അധ്യക്ഷനുമായ ഷിബു സോറന്റെ മരുമകള്‍ ബിജെപിയില്‍ ചേർന്നു.
ഷിബു സോറന്റെ മകൻ ദുർഗാ സോറന്റെ ഭാര്യയും നിലവില്‍ ജാമ എംഎല്‍എയുമാണ് സീത. ജെഎംഎം ന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ സീത പാർട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് രാജി വെച്ചത്. 2012 ല്‍ ജാർഖണ്ഡിലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പക്കല്‍ നിന്നും കൈകൂലി വാങ്ങി വോട്ട് മറിച്ചെന്ന കേസില്‍ നിലവില്‍ സിബിഐ അന്വേഷണത്തിലാണ് സീതാ സോറൻ.ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ലക്ഷ്മികാന്ത് ബാജ്‌പേയ് എന്നിവരുടെ സാന്നിധ്യത്തിലാണ് സീത സോറൻ ബിജെപിയിൽ ചേർന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി, ജാർഖണ്ഡിനെ രക്ഷിക്കാൻ ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്തു.
“ഇന്ന് എനിക്ക് ഈ തീരുമാനം എടുക്കേണ്ടി വന്നു, പ്രധാനമന്ത്രി മോദി ഇന്ത്യ മുഴുവൻ പര്യടനം നടത്തിയതിൽ നിന്ന് നമ്മൾ കണ്ട രീതി, ഇന്ത്യയുടെ പേര് വിദേശ രാജ്യങ്ങളിലും പ്രചാരത്തിലുണ്ട്, അതിനാൽ ഇത് കണക്കിലെടുക്കുമ്പോൾ, എനിക്ക് ജെ പി നദ്ദ ജി, അമിത് ഷാ ജി, ദേവേന്ദ്ര എന്നിവരിൽ വിശ്വാസവും വിശ്വാസവുമുണ്ട് സീതാ സോറൻ പറഞ്ഞു.

