ചൈനയിലെ കുപ്രസിദ്ധ സീരിയൽ കില്ലറുടെ വധശിക്ഷ നടപ്പിലാക്കി.

ജിയാങ്‌സി:ചൈനയുടെ കുപ്രസിദ്ധ വനിതാ സീരിയൽ കില്ലർ ലാവോ റോങ്‌സിയെ തിങ്കളാഴ്ച കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ നാൻചാങ്ങിൽ വധശിക്ഷ നടപ്പാക്കി, ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം തിങ്കളാഴ്ച രാവിലെ വധശിക്ഷ പൂർത്തിയാക്കിയതായി ജിയാങ്‌സി ഹൈ പീപ്പിൾസ് കോടതി പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 49 കാരിയായ സ്ത്രീക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവകാശം നൽകിയിരുന്നതായി ,ചൈന ഡെയിലി റിപ്പോർട്ട് ചെയ്തു.  1996 നും 1999 നും ഇടയിൽ കവർച്ച, കൊള്ളയടിക്കൽ,…

Read Full News

പൂവന് കൂവാൻ നിയമാവകാശം ; അവകാശം നേടി ഫ്രാൻസിലെ പൂവൻമാർ .

പൂവൻകോഴിക്കു കൂവാനും നായയ്ക്കു കുരയ്ക്കാനുമുള്ള അവകാശം ഉറപ്പുവരുത്തി ഫ്രഞ്ച് പാര്‍ലമെന്‍റ് നിയമം പാസാക്കി.കൂവലിന്‍റെയും കുരയുടെയും പേരില്‍ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരെ കേസില്‍ കുടുക്കുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു താമസം മാറ്റുന്നവരാണ് ഇത്തരം കേസുകളിലൂടെ കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാര്‍ഷിക ഉപകരണങ്ങളുടെ ശബ്ദവും വളപ്രയോഗത്തിന്‍റെ ദുര്‍ഗന്ധവുമെല്ലാം കേസിനു കാരണമാകുന്നുണ്ട്. അഞ്ഞൂറോളം പേര്‍ നിലവില്‍ ഇത്തരം കേസുകള്‍ നേരിടുന്നുണ്ട്.ഭരണകക്ഷിയായ എംപിയായ നിക്കോൾ ലെ പെയ്‌ഹ് മുന്നോട്ടുവച്ചതും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സെൻട്രൽ ഗവൺമെന്റിന്റെ പിന്തുണയോടെയും ബിൽ 12നെതിരെ 78 വോട്ടുകൾക്ക്…

Read Full News

ഇന്ത്യയ്ക്ക് തലവേദനയായ ഒരു ഭീകരൻ കൂടി ഇല്ലാതായി;നിരോധിത ഖലിസ്ഥാൻ സംഘടനയുടെ തലവനാണ് മരണമടഞ്ഞത്.

ഇസ്ലാമാബാദ്:ഭിന്ദ്രൻവാലയുടെ അനന്തരവനും  ഇന്ത്യ അന്വേഷിക്കുന്ന ഖലിസ്ഥാൻ തീവ്രവാദി മായ ലഖ്ബീർ സിംഗ് റോഡ് (72) പാകിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെത്തുടർന്ന് ഡിസംബർ രണ്ടിനാണ് ലഖ്ബീർ മരിച്ചത്. സിഖ് ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടർന്ന് പാക്കിസ്ഥാനിൽ രഹസ്യമായാണ് റോഡിന്റെ അന്ത്യകർമങ്ങൾ നടത്തിയതെന്നും വൃത്തങ്ങൾ അറിയിച്ചു. ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ മുൻകാല നേതാവായിരുന്നു ഭിന്ദ്രൻവാലെ. പഞ്ചാബിൽ ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിൽ ലഖ്ബീർ സിംഗ് റോഡെ ഉൾപ്പെട്ടിരുന്നുവെന്നാണ് പാകിസ്ഥാൻ രഹസ്യ ഏജൻസിയായ ഐഎസ്‌ഐ നൽകുന്ന സൂചനകൾ.ലഖ്ബീർ സിംഗ് റോഡെയുടെ സഹോദരനും മുൻ അകാൽ തഖ്ത് ജതേദാറുമായ…

Read Full News

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി പാകിസ്ഥാനിലെ ജയിൽ വെച്ച് കൊല്ലപ്പെട്ടു.

ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന കൊടും ഭീകരനാണ് കൊല്ലപ്പെട്ടത് .ഭക്ഷണത്തിൽ വിഷം കലർത്തിയാണ് സാജിദ് മിറിനെ അജ്ഞാതൻ കൊലപ്പെടുത്തിയത്.അന്തർദേശീയ കുറ്റവാളിയായ ഇയാളെ ആഗോള കുറ്റവാളി പട്ടികയിൽ പെടുത്തുന്നതിന് ശ്രമിച്ചപ്പോഴെല്ലാം സംരക്ഷണവുമായി വന്നത് ചൈനയും പാകിസ്ഥാനും ആയിരുന്നു.ജീവന് ഭീഷണി ഉണ്ടായതിനാൽ സാജിദ് മിർ അടക്കമുള്ള ഭീകരവാദികളെ പാക്കിസ്ഥാൻ സുരക്ഷിതമായി ജയിലിലേക്ക് അയക്കുകയായിരുന്നു.വിഷം അകത്ത് ചെന്ന് സാജിതനെ സൈന്യം എയർ ലിഫ്റ്റ് ചെയ്തതായിട്ടാണ് റിപ്പോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെടുകയായിരുന്നു. സാജിദ് മിറിനെ കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് . ജനനസ്ഥലം…

Read Full News

അടുത്ത തീവ്രവാദിയും കൊല്ലപ്പെട്ടു;പാക്കിസ്ഥാൻ ഇന്ത്യ വിരുദ്ധരുടെ ശവപ്പറമ്പായി മാറുന്നു.

ഇസ്ലാമാബാദ് : തീവ്ര മതപ്രഭാഷകനും ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ അറിയപ്പെടുന്ന പിന്തുണക്കാരനുമായ മൗലാന ഷേര്‍ ബഹാദൂറിനെ അജ്ഞാതര്‍ വെടിവച്ച്‌ കൊന്നു .പെഷവാറിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ വച്ചാണ് അജ്ഞാതര്‍ മൗലാനയെ കൊലപ്പെടുത്തിയത്. മൗലാന ഷെര്‍ ബഹാദൂറിന്റെ മൃതദേഹത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കട്ടിലില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം . പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയേറ്റത് തല്‍ക്ഷണം മരണത്തിനിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ജയ്‌ഷെ മുഹമ്മദ് കമാൻഡര്‍ യൂനുസ് ഖാനെ അജ്ഞാതര്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മൗലാന ഷെര്‍ ബഹാദൂറിന്റെ മരണം. സംഘടനയിലേക്കുള്ള…

Read Full News

ജെറുസലേമിൽ ഭീകരാക്രമണം. 3 ഇസ്രായേലികൾ കൊല്ലപ്പെട്ടു.

ജെറുസലേം:വെടിനിർത്തൽ തുടരുന്നതിനിടെ ജറുസലേമില്‍ ഭീകരാക്രമണം. രണ്ട് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍(Shooting) മൂന്ന് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. വെയ്സ്മാന്‍ സ്ട്രീറ്റിലെത്തിയ രണ്ട് പലസ്തീന്‍ അക്രമികള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 7.40നായിരുന്നു ഭീകരാക്രമണമെന്ന്(terror attack) പോലീസ് പറഞ്ഞു. ഡ്യൂട്ടിയിലില്ലാത്ത രണ്ട് സൈനികരും സായുധരായ ഒരു സിവിലിയനും ഉടന്‍ തന്നെ അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്തു.ഇതില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ…

Read Full News

പന്നുവിനെതിരെ കൊട്ടേഷൻ;ഇന്ത്യൻ വംശജനെതിരെ കേസ്.

ന്യൂയോർക്ക്:ഗുർപത്വതന്ത് സിംഗ് പന്നുവിനെതിരെ വധശ്രമം  കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തക്കെതിരെ(52) യു എസ് കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പാണ് നിയമ നടപടിയെടുക്കുന്നത്.  പന്നൂനിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും അയാളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ ഡൽഹി ഉൾപ്പെട്ടിട്ടുണ്ടെന്ന ആശങ്കയിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്ത് രാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവവികാസം. “ഇന്ത്യയിലും മറ്റിടങ്ങളിലും ഗുപ്ത ഉൾപ്പെടെയുള്ളവരുമായി ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർക്കാർ ജീവനക്കാരൻ, ഇന്ത്യൻ വംശജനും യുഎസ്…

Read Full News

ഇസ്രായേൽ ഹമാസ് വെടി നിർത്തൽ നീട്ടി.

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ഇസ്‌റാഈലും ഹമാസും തമ്മില്‍ ധാരണ.ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായത്. ഗസ്സയില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരിക്കെയാണ് 48 മണിക്കൂര്‍ കൂടി നീട്ടുന്നത്. വെടിനിര്‍ത്തല്‍ നീട്ടാനുള്ള ധാരണയെ, ‘യുദ്ധത്തിന്റെ ഇരുട്ടിന്റെ നടുവില്‍ പ്രതീക്ഷയുടെയും മാനവികതയുടെയും ഒരു വെളിച്ചം’ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്വിശേഷിപ്പിച്ചു. വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള കരാറിന്റെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന്…

Read Full News

ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്രസഭയിൽ സഹസ്ഥാപകന്റെ മകൻ.

ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയില്‍ അര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഹമാസിന്റെ സഹസ്ഥാപകന്റെ മകൻ ഭീകര സംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു .ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്,യുഎന്നില്‍(നവംബര് 20 തിങ്കളാഴ്ച) ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണ രൂപം) ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്, 90-കളുടെ അവസാനത്തില്‍ തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞു, നിരവധി ഹമാസിന്റെ ഭീകരാക്രമണങ്ങള്‍ തുറന്നുകാട്ടാനും തടയാനും ഇസ്രായേലിന്റെ സുരക്ഷാ സേവനങ്ങളുമായി രഹസ്യമായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം തന്റെജീവിതം…

Read Full News

വെസ്റ്റ്ബാങ്കിലെ അഭയാർത്ഥി ക്യാമ്പിൽ രണ്ട് ഇസ്രയേൽ ചാരന്മാരെ ഹമാസ് വധിച്ചു.

ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങൾ ഇസ്രായേലിന് കൈമാറിയിരുന്നു രണ്ടുപേരെയാണ് പലസ്തീൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണിൽ തൂക്കിയിടുകയും ചെയ്തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. തുൽക്കറെം അഭയാർത്ഥി ക്യാമ്പിലെ രണ്ട് പലസ്തീനികൾ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചെന്ന് നവംബർ ആറിന് ഒരു പ്രാദേശിക തീവ്രവാദി സംഘം ആരോപിച്ചിരുന്നു. തുടർന്ന് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിൽ മൂന്ന് പ്രധാന തീവ്രവാദികളെ വധിച്ചതായി പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. 31 കാരനായ…

Read Full News