ഇസ്രായേൽ അക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്;ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തു.

ജെറുസലേം:കഴിഞ്ഞ മാസം ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പാർചീനിലെ സജീവമായ ആണവായുധ ഗവേഷണ കേന്ദ്രം നശിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് യുഎസ് ഉദ്യോഗസ്ഥരെയും നിലവിലെ ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെയും ഒരു മുൻ ഇസ്രായേലി ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് ആക്സിയോസ് ,ഇസ്രായേൽ ടൈംസ്, ദി ന്യൂ അറബ്, ആർ ബിസി ഉക്രൈൻ,അൽ ജസീറ   ഉൾപ്പെടെയുള്ള വാർത്താ ചാനലുകൾ   വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. യുഎൻ ന്യൂക്ലിയർ നിരീക്ഷകർ തങ്ങളുടെ തങ്ങളുമായി സഹകരിക്കാൻ വിസമ്മതിച്ചതിന് ഇറാനെതിരെ നടപടിയെടുക്കാൻ തുടങ്ങുമ്പോഴാണ് റിപ്പോർട്ട് വന്നത്.കൂടാതെ…

Read Full News

യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി അമേരിക്കൻ ഹിന്ദു നിയമിതനായി.

വാഷിംഗ്ടൺ:യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി മുന്‍ യുഎസ് ജനപ്രതിനിധി അംഗമായ തുളസി ഗബ്ബാര്‍ഡിനെ നിയമിച്ചു.അഭിമാനിയായ റിപ്പബ്ലിക്കനാണ് ലഫ്റ്റനന്റ് കേണല്‍ തുള്‍സി ഗബ്ബാര്‍ഡെന്നും അവരെ ഇന്റലിജന്‍സ് ഡയറയക്ടറായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് അറിയിച്ചു. “മുൻ കോൺഗ്രസ് വനിത ലെഫ്റ്റനൻ്റ് കേണൽ തുളസി ഗബ്ബാർഡ് നാഷണൽ ഇൻ്റലിജൻസ് (ഡിഎൻഐ) ഡയറക്ടറായി പ്രവർത്തിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി തുളസി നമ്മുടെ രാജ്യത്തിനും എല്ലാ അമേരിക്കക്കാരുടെയും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടി,” ട്രംപ് പ്രഖ്യാപിച്ചു. “ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിനുള്ള മുൻ സ്ഥാനാർത്ഥി…

Read Full News

ചാഡിൽ ഭീകരർ സൈനിക താവളം അക്രമിച്ചു; തിരിച്ചടിയിൽ നിരവധി മരണം.

ആഫ്രിക്കൻ രാജ്യമായ ചാഡില്‍ 96 ബൊക്കോ ഹറാം ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച ലേക് ചാഡില്‍ നടന്ന സൈനികനടപടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്.5 സൈനികർ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 32 പേർക്കു പരിക്കേറ്റു. ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു. ഒക്‌ടോബറില്‍ ബർകാറാം ഐലൻഡിലെ സൈനികതാവളത്തില്‍ ബൊക്കോ ഹറാം നടത്തിയ ആക്രമണത്തില്‍ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു.ശനിയാഴ്ച രാത്രിയാണ് ലേക്ക് ചാഡ് മേഖലയിൽ ആക്രമണമുണ്ടായതെന്ന് സൈനിക വക്താവ് ജനറൽ ഇസ്സാഖ് അച്ചീഖ് ദേശീയ ടെലിവിഷനിൽ ഞായറാഴ്ച രാത്രി പറഞ്ഞു. അദ്ദേഹം വിശദാംശങ്ങൾ നൽകിയില്ല….

Read Full News

വിഘടനവാദിക്ക് വേണ്ടി രാഹുലിന് പാക്കിസ്ഥാനിൽ നിന്ന് കത്ത്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് കത്തെഴുതി ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് മേധാവിയായ ഭീകരൻ യാസിൻ മാലിക്കിന്റെ പാകിസ്താൻ സ്വദേശിനിയായ ഭാര്യ. മുഷാല്‍ മാലിക്കാണ് യാസീൻ മാലിക്കിനായി രാഹുല്‍ ഗാന്ധി ശബ്ദമുയർത്തണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ഭർത്താവിന് കശ്മീരില്‍ സമാധാനം കൊണ്ടുവരാൻ സാധിക്കുമെന്നും മുഷാല്‍ അവകാശപ്പെടുന്നു. ജയിലിലെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച്‌ നവംബർ രണ്ടു മുതല്‍ മാലിക് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇത് ആരോഗ്യത്തെ ക്ഷയിപ്പിക്കുയാണെന്നും ജീവൻ തന്നെ അപകടത്തിലാവാൻ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന് നീതി ലഭിക്കാൻ ഇടപെടണം….

Read Full News

ട്രംപ് യുഗം.

വാഷിംഗ്ടൺ:ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായി തിരിച്ചെത്തി. 2024 ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഫലം തുടക്കം മുതൽ ട്രംപിന് അനുകൂലമായിരുന്നു. ഏറ്രവും ഒടുവിൽ ഫലം പൂർണമാകുമ്പോൾ വിജയിയായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. രണ്ടാം തവണയും ആ സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ട്രംപ്. അസോസിയേറ്റഡ് പ്രസ്സിൻ്റെ പ്രൊജക്ഷൻ അനുസരിച്ച്, ട്രംപ് 277 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടി, ആവശ്യമായ 270 മാർക്ക് കടന്നു. ഇതോടെ, 224 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടിയ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെ അദ്ദേഹം…

Read Full News

ഹിസ്ബുല്ലക്ക് ഇനി പുതിയ തലവൻ.

ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ. നയിം ഖാസിമാണ് ഹിസ്ബുല്ലയുടെ പുതിയ തല്ലവനായിരിക്കുന്നത്. ഹസൻ നസ്‌റുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്.1991 മുതല്‍ 33 വർഷമായി ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. 1982ല്‍ ഹിസ്ബുള്ള രൂപീകരിച്ചത് മുതല്‍ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. 1992ല്‍ മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോർഡിനേറ്റർ ചുമതലയും വഹിക്കുന്നുണ്ട്. മുൻഗാമികളായ ഹസൻ നസ്‌റുള്ളയും സഫീദ്ദീനും കറുത്ത തലപ്പാവ് ധരിക്കുമ്ബോള്‍ നയിം വെളുത്ത തലപ്പാവാണ് ധരിക്കുന്നത്.ഹസ്സൻ നസ്‌റുല്ലയുടെ രക്തസാക്ഷിത്വത്തിനുശേഷം, അദ്ദേഹത്തിൻ്റെ…

Read Full News

‘ഓപ്പറേഷൻ പശ്ചാത്താപത്തിന്റെ ദിനം’ഇറാനിൽ കനത്ത ആക്രമണം നടത്തി ഇസ്രായേൽ.

ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍.” ഓപ്പറേഷൻ പശ്ചാത്താപത്തിന്റെ ദിനം ” എന്ന് പേരിട്ട തിരിച്ചടിയിൽ ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു വർഷത്തിലേറെയായി ഇസ്രായേലിനെതിരെ ഇറാനും മിഡിൽ ഈസ്റ്റിലുടനീളം അതിൻ്റെ സഖ്യകക്ഷികളും നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി “ഇറാനിലെ സൈനിക ലക്ഷ്യങ്ങളിൽ കൃത്യമായ ആക്രമണം നടത്തുകയാണെന്ന്” പുലർച്ചെ 2:30 ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. രാവിലെ 6 മണിക്ക് ശേഷം ആക്രമണം അവസാനിച്ചതായി സൈന്യം അറിയിച്ചു. സ്ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ സുപ്രധാന…

Read Full News

യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു; ഹമാസ് ഇസ്രായേല്‍ യുദ്ധം അടുത്ത ഘട്ടത്തിലേക്ക്.

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം. ഗാസയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സൈനിക ഓപ്പറേഷനിലാണ് സിന്‍വര്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.ജൂലൈ 31ന് ടെഹ്‌റാനില്‍ ഹമാസ് തലവനായിരുന്ന ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിൻവാറിനെ തിരഞ്ഞെടുത്തത്. ഒക്‌ടോബർ ഏഴിന് ഇസ്രാഈല്‍ പ്രദേശത്തിനുള്ളില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തതിൻ്റെ പിന്നിലെ സൂത്രധാരനായാണ് 61 കാരനായ സിൻവാറിനെ ഇസ്രാഈല്‍ കാണുന്നത്. തുടർന്ന് ഇസ്രാഈല്‍ ഗസ്സയില്‍ തുടരുന്ന തിരിച്ചടിയിൽ  42,000ത്തിലേറെ…

Read Full News

ഇന്ത്യ- കാനഡ ബന്ധം ഉലയുന്നു ;കടുത്ത നടപടിയുമായി ന്യൂഡൽഹി.

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിക്കാൻ തീരുമാനിച്ചു. നിജ്ജാർ കേസിൽ ട്രൂഡോയുടെ പുതിയ പ്രസ്ഥാപന യോടെ ഇന്ത്യ ക്യാനഡ ബന്ധം ആടി ഉലഞ്ഞതോടെയാണ് കടുത്ത നിലപാടിലേക്ക് ഇന്ത്യ മാറിയത്. ഇതോടെ ഡല്‍ഹിയിലെ കനേഡിയൻ എംബസിയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.ഒക്‌ടോബർ 19 മുൻപ് ഇന്ത്യ വിടണമെന്നാണ് നിർദ്ദേശം. ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട് എന്നിവരെ അടക്കമാണ് പുറത്താക്കിയത്. ഫസ്റ്റ് സെക്രട്ടറിമാരായ…

Read Full News

സിൻവാറിൻ്റെ വലം കൈ റാഹി മുഷ്താഹ കൊല്ലപ്പെട്ടു.

ഗാസ തലവൻ റൗഹി മുഷ്താഹ ഉൾപ്പെടെ പലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ മൂന്ന് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ . വടക്കൻ ഗാസയിലെ ഭൂഗർഭ വളപ്പിൽ നടത്തിയ ആക്രമണത്തിൽ റൗഹി മുഷ്താഹയും മറ്റ് രണ്ട് ഹമാസ് കമാൻഡർമാരായ സമേ സിറാജ്, സമേ ഔദെ എന്നിവരും കൊല്ലപ്പെട്ടതായി ഓപ്പറേഷൻ്റെ വിശദാംശങ്ങൾ പങ്കുവെച്ച് ഐഡിഎഫ് പറഞ്ഞു. ഹമാസിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായില്ല. മൂന്ന് കമാൻഡർമാരും വടക്കൻ ഗാസയിലെ കനത്ത സുരക്ഷയുള്ള ഭൂഗർഭ കോമ്പൗണ്ടിൽ അഭയം പ്രാപിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗാസയിൽ…

Read Full News