ലോകം വീണ്ടുമൊരു യുദ്ധഭീഷണിയിൽ; കിം ജോങ് ഉൻ സൈനിക നീക്കത്തിനെന്ന് റിപ്പോർട്ട് .
സോള്‍: യുദ്ധത്തിന് തയ്യാറെടുക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.ഉത്തരകൊറിയയുടെ പ്രതിരോധ നടപടികളുടെ പദ്ധതികൾ ചർച്ച ചെയ്ത സെൻട്രൽ മിലിട്ടറി കമ്മീഷൻ യോഗത്തിലാണ് കിം ഈ അഭിപ്രായപ്രകടനം നടത്തിയത്.സൈന്യത്തിന്റെ ഉന്നത ജനറലിനെ പിരിച്ചുവിടുകയും ചെയ്തെന്ന് ഉത്തരകൊറിയൻ മാധ്യമമായ കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസാധ്യതയുണ്ടെന്നും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ആയുധനിര്‍മ്മാണം വര്‍ധിപ്പിക്കാനും കിം ജോങ് ഉൻ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയക്കെതിരെ നീങ്ങുന്ന ശത്രുക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികളും ചര്‍ച്ച ചെയ്തു. സെൻട്രല്‍…

