മംഗോളിയ :സഭയിലും ലോകത്തിലും വളര്‍ന്നുവരുന്ന പ്രത്യയശാസ്ത്രങ്ങളുടെ അടിമത്തത്തില്‍നിന്നു സ്വതന്ത്രരാകാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാര്‍പാപ്പ.മംഗോളിയയില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വേരുകളില്‍നിന്നു വരുന്ന ജീവപ്രവാഹത്തെ തടയുന്നതാണ് സഭയ്ക്കകത്തുള്ള പ്രത്യയശാസ്ത്രങ്ങളെന്നും അവ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. ഏകാധിപത്യങ്ങള്‍ പ്രത്യയശാസ്ത്രത്തെ അടിച്ചേല്പിക്കും. സംസ്കാരത്തെ പ്രത്യയശാസ്ത്രമായി കാണുന്പോള്‍ അത് വിഷമായി മാറും. സംസ്കാരത്തെയും പ്രത്യയശാസ്ത്രത്തെയും രണ്ടായി കാണണം. “മഹത്തായ റഷ്യ” എന്നു കഴിഞ്ഞദിവസം പറയാനിടയായ സാഹചര്യം മാര്‍പാപ്പ വിശദീകരിച്ചു. റഷ്യൻ കത്തോലിക്കാ യുവജനങ്ങളുമായി സംവദിക്കവേ റഷ്യൻ സംസ്കാരത്തിന്‍റെ മഹത്വത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറിയ കത്തോലിക്കാ സമൂഹമാണെങ്കിലും മംഗോളിയൻ സഭയെ സന്ദര്‍ശിച്ചത് അവരെ ശക്തിപ്പെടുത്താനാണെന്നും സംസ്കാരങ്ങളുമായുള്ള സംഭാഷണത്തിനാണെന്നും മാര്‍പാപ്പ പറഞ്ഞു. വിവിധ സംസ്കാരങ്ങളും രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം സാഹോദര്യത്തിലേക്കു നയിക്കും എന്നും മാർപാപ്പ പരാമർശിച്ചു.
പ്രത്യയശാസ്ത്രങ്ങളുടെഅടിമത്തത്തിൽ നിന്നും മുക്തരാകണം ;മാർപാപ്പ.

