ജനസേനാ പാര്‍ട്ടി നേതാവ് പവൻ കല്യാണിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഹൈദരാബാദ്: ജനസേനാ പാര്‍ട്ടി നേതാവ് പവൻ കല്യാണ്‍ കസ്റ്റഡിയില്‍. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി തടഞ്ഞതിനെത്തുടര്‍ന്ന് വാഹനവ്യൂഹത്തില്‍ നിന്ന് ഇറങ്ങി പവൻ കല്യാണ്‍ നടക്കാൻ തീരുമാനിച്ചിരുന്നു.ഇതും പൊലീസ് തടഞ്ഞതോടെ പവൻ കല്യാണ്‍ റോഡില്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ഇതിനെത്തുടര്‍ന്നാണ് പവൻ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആന്ധ്ര – തെലങ്കാന അതിര്‍ത്തിയായ ഗാരികപടുവില്‍ വച്ചാണ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം തടഞ്ഞതോടെ പവൻ കല്യാണ്‍ ഇറങ്ങി നടക്കുകയായിരുന്നു. ആന്ധ്ര – തെലങ്കാന അതിര്‍ത്തിയില്‍ നിന്ന്…

Read More

അഴിമതി ;ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു അറസ്റ്റിൽ .

ഹൈദരാബാദ്:ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റില്‍. ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്.ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയര്‍ ഓഫ് ഇന്ത്യ എന്ന കമ്ബനി സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് കേസ്. 2014-ല്‍ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്ബോഴാണ് ഈ കമ്ബനിയുമായി ആന്ധ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത്. ഇതില്‍ അഴിമതിയുണ്ടെന്നാണ്…

Read More

യുവാവിന്റെ പേരിൽ 658 സിം കാർഡ്; അന്വേഷണവുമായി സുരക്ഷാ ഏജൻസികൾ .

അമരാവതി : വിജയവാഡയിലെ ഗുണദാല മേഖലയില്‍ ഒരാളുടെ പേരില്‍ 658 സിം കാര്‍ഡുകള്‍. ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്‍റെ (ഡിഒടി) പരാതി പ്രകാരം സൂര്യരപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.സത്യനാരായണപുരം സ്വദേശി പോലുകൊണ്ട നവീൻ എന്ന യുവാവിന്‍റെ പേരിലാണ് 658 സിം കാര്‍ഡുകളും രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിം കാര്‍ഡുകളിലെ തട്ടിപ്പ് തടയാൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ടൂള്‍കിറ്റ് ഉപയോഗിച്ച്‌ ഫില്‍ട്ടര്‍ ചെയ്‌തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. എഎസ്‌ടിആര്‍…

Read More