ജനസേനാ പാര്‍ട്ടി നേതാവ് പവൻ കല്യാണിനെ പോലീസ് അറസ്റ്റ് ചെയ്തു.



ഹൈദരാബാദ്: ജനസേനാ പാര്‍ട്ടി നേതാവ് പവൻ കല്യാണ്‍ കസ്റ്റഡിയില്‍. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി തടഞ്ഞതിനെത്തുടര്‍ന്ന് വാഹനവ്യൂഹത്തില്‍ നിന്ന് ഇറങ്ങി പവൻ കല്യാണ്‍ നടക്കാൻ തീരുമാനിച്ചിരുന്നു.ഇതും പൊലീസ് തടഞ്ഞതോടെ പവൻ കല്യാണ്‍ റോഡില്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ഇതിനെത്തുടര്‍ന്നാണ് പവൻ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ആന്ധ്ര – തെലങ്കാന അതിര്‍ത്തിയായ ഗാരികപടുവില്‍ വച്ചാണ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം തടഞ്ഞതോടെ പവൻ കല്യാണ്‍ ഇറങ്ങി നടക്കുകയായിരുന്നു. ആന്ധ്ര – തെലങ്കാന അതിര്‍ത്തിയില്‍ നിന്ന് മംഗളഗിരി വരെ നടന്ന് പോകുമെന്ന് പവൻ കല്യാണ്‍ പറഞ്ഞു. സിഐഡി ഓഫീസ് സ്ഥിതി ചെയ്യുന്ന ഓഫീസ് വരെ നടക്കുമെന്നും, പൊലീസ് തടയാമെങ്കില്‍ തടയട്ടെ എന്നും പവൻ കല്യാണ്‍ വെല്ലുവിളിച്ചിരുന്നു.