പാർട്ടി ആവശ്യപ്പെട്ടാൽ ലോകസഭയിലേക്ക് മത്സരിക്കും; ശശി തരൂർ .

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കണമെന്നാണ് എല്ലാവരുടേയും അഭ്യര്‍ത്ഥന. കേരളം തന്റെ കര്‍മ്മഭൂമിയാണ്. കേരളത്തിന്റെ ശബ്ദമുയര്‍ത്താന്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ക്ക് വേണ്ടി അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. കേരളത്തില്‍ ഉണ്ടാകണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അവിടെ ഉണ്ടാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. രാജ്യത്ത് എന്ത് സംഭവിച്ചാലും എല്ലാം തങ്ങള്‍ കൊണ്ടുവന്നതാണെന്ന് ബിജെപി പറയും. തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് ബിജെപിക്ക് മാത്രമേ അറിയാന്‍ പറ്റൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്നാണ്…

Read More

കേരളത്തിൽ പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്.

ന്യൂഡൽഹി:സംസ്ഥാനത്ത് നിരോധിത സംഘടനയായ പി.എഫ്.ഐയുടെ മുൻ നേതാക്കളുടെ വീടുകളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് റെയ്ഡ്. ട്രസ്റ്റുകള്‍ വഴിയുള്ള സാമ്ബത്തിക ഇടപാടുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.‍‍ഡി പരിശോധന. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡ് നടക്കുന്നത്. ട്രസ്റ്റുകളുടെ പേരിലേക്കാണ് പിഎഫ്‌ഐ നേതാക്കള്‍ പണം വിദേശത്തു നിന്നും സ്വീകരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിലാണ് പരിശോധന.

Read More

ബിജെപിയുടെ സ്ത്രീ ശാക്തീകരണം തട്ടിപ്പ് ; ഖാർഗെ.

ന്യുഡല്‍ഹി: ആര്‍.എസ്.എസിലെ ആരെങ്കിലും സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.ഗാന്ധി സ്വപ്നം കണ്ടത് സ്ത്രീ-പുരുഷ സമത്വമുള്ള ഇന്ത്യയെയാണ്. ആര്‍.എസ്. എസ് നേതാക്കള്‍ ആരെങ്കിലും ജൻഡര്‍ സമത്വത്തെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ടോ എന്നും ഖാര്‍ഗെ ചോദിച്ചു. “സരോജിനി നായിഡു കോണ്‍ഗ്രസ് അധ്യക്ഷയായത് 1925ലാണ്. ഈ 100 വര്‍ഷത്തിനിടെ ആര്‍.എസ്.എസ് നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വന്നിട്ടുണ്ടോ? പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കാൻ കഴിയാത്തവര്‍ എങ്ങനെയാണ് സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നത്”- മല്ലികാര്‍ജുൻ ഖാര്‍ഗെ ചോദിച്ചു. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി (1966-ല്‍…

Read More

മുസ്ലിം എംപിക്കെതിരെ മോശം പരാമർശം ; പ്രതിഷേധം ശക്തം.

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെതിരെ കടുത്ത മോശം പരാമര്‍ശം നടത്തി ബിജെപി എം.പി. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള എം.പിയായ രമേശ് ബിധൂരിയാണ് മുസ്ളീം വിഭാഗത്തില്‍ പെട്ട എം.പിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.ലോക്‌സഭയില്‍ ചന്ദ്രയാൻ-3 ചര്‍ച്ചയ്‌ക്കിടെ ബിധൂരി, ബി എസ് പി എം.പിയായ ഡാനിഷ് അലിയെ ഭീകരവാദി എന്ന് വിളിച്ച്‌ ആക്ഷേപിക്കുകയായിരുന്നു. ബിധൂരി വിളിച്ചുപറയുന്നതിനിടെ സമീപത്തിരുന്നവര്‍ ചിരിക്കുന്നുമുണ്ട്. സംഭവത്തില്‍ ബിജെപി എം.പിയെ ഉടനടി സസ്‌പെൻഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ എം പിയോട് ലോക്‌സഭാദ്ധ്യക്ഷൻ ഓം ബിര്‍ള തന്റെ അതൃപ്‌തി അറിയിച്ചു….

Read More

വനിത സംവരണ ബിൽ രാജ്യ സഭയും കടന്നു.

ന്യൂഡൽഹി:ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള സുപ്രധാന ബില്ലിന് രാജ്യസഭ വ്യാഴാഴ്ച അംഗീകാരം നൽകി. 128-ാം ഭരണഘടനാ ഭേദഗതി ബിൽ ബുധനാഴ്ച ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. രാജ്യസഭയുടെ അംഗീകാരത്തോടെ സുപ്രധാനമായ ബിൽ പാർലമെന്റ് പാസാക്കി. വനിതാ ക്വാട്ട ബിൽ പാസാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു, ഇത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ യാത്രയിലെ നിർണായക നിമിഷമാണെന്ന് വിശേഷിപ്പിച്ചു. നാരി ശക്തി വന്ദൻ അധീനത്തിന് വോട്ട് ചെയ്ത എല്ലാ രാജ്യസഭാംഗങ്ങൾക്കും അദ്ദേഹം നന്ദി…

Read More

ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി ശക്തമാക്കി;  ഗുണ്ടാ -ഭീകര ലിസ്റ്റ് പുറത്തുവിട്ടു ,വിവരം നൽകുന്നവർക്ക് പാരിതോഷികം

ഡല്‍ഹി: ഖലിസ്ഥാൻ തീവ്രവാദികള്‍ക്കെതിരേ ശക്തമായ നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). അഞ്ചു ബബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍(ബികെഐ) തീവ്രവാദികളെക്കുറിച്ച്‌ വിവരം നല്കുന്നവര്‍ക്ക് പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചു.കാനഡ ആസ്ഥാനമായുള്ള നേതാവ് ലഖ്ബീർ സിംഗ് ലാൻഡ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹർവീന്ദർ സിംഗ് റിൻഡ എന്നിവരുൾപ്പെടെ അഞ്ച് ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബുധനാഴ്ച ക്യാഷ് പാരിതോഷികം പ്രഖ്യാപിച്ചു.ഖാലിസ്ഥാൻ മെഷിനറിയിലെ പ്രധാന നേതാക്കളായ ലാൻഡയെയും റിൻഡയെയും കുറിച്ച് വിവരം നൽകുന്നവർക്ക് ഫെഡറൽ…

Read More

നിജ്ജാറിന്റെ കൊലപാതകം തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ ; അതിനുശേഷം സഹകരണം.

ന്യൂഡൽഹി:മതിയായ തെളിവുകള്‍ ലഭിച്ചാല്‍, കാനഡയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും ഉന്നതതല യോഗം ചേര്‍ന്നു. കാനഡയിലെ ഇന്ത്യൻപ്രവാസികളുടെ സുരക്ഷ മുൻനിര്‍ത്തിയാണ് തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി. കാനഡയിലെ ഇന്ത്യൻ വംശജര്‍ സുരക്ഷിതരാണെന്നും സിഖുകാരും ഹിന്ദുക്കളും തമ്മില്‍ ധ്രുവീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍…

Read More

റിപ്പബ്ലിക് 2024 ; മുഖ്യ അതിഥി ജോ ബൈഡൻ .

ന്യൂഡല്‍ഹി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 2024ലെ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥി. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ബൈഡനെ ക്ഷണിച്ചതായി ഇന്ത്യയിലെ യു എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി വെളിപ്പെടുത്തി.ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, പ്രതിരോധ സഹകരണം, പൊതുവായ വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച ‘ക്വാഡ്’ ഗ്രൂപ്പിലെ നേതാക്കളെയും ഇന്ത്യ റിപബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ബൈഡനെ കൂടാതെ ആസ്‌ത്രേലിയന്‍ പ്രധാന മന്ത്രി ആന്റണി അല്‍ബനീസ്,…

Read More

ഖലിസ്ഥാൻ വാദത്തിനെതിരെ ഒന്നിക്കണം;എം എസ് ബിട്ട.

ന്യൂഡല്‍ഹി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടിക്കെതിരെ സിഖ് നേതാവും അഖിലേന്ത്യാ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയര്‍മാനുമായ എം.എസ് ബിട്ട.ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുളള കനേഡിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ വെച്ചുപെറുപ്പിക്കില്ല. ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് ഭംഗം വരുത്തുന്ന നിലപാടുകളെ സിഖ് സമുദായം ഒരുമിച്ച്‌ നേരിടുമെന്നും ഖലിസ്ഥാൻ ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നും ബിട്ട പറഞ്ഞു. ‘ഇന്ത്യയെ തകര്‍ക്കുന്നതിനോ വിഭജിക്കുന്നതിനോ വേണ്ടിയുളള അജണ്ടയുടെ ഭാഗമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ വെച്ചുപെറുപ്പിക്കില്ല. കനേഡിയൻ ഗവണ്‍മെന്റ് ഇത്തരത്തിലുളള ഇന്ത്യാ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഖലിസ്ഥാൻ വോട്ടിന് വേണ്ടിയാണ് കനേഡിയൻ…

Read More

ലോകസഭയിലും രാജ്യസഭയിലുംഇനി 33% സ്ത്രീകൾ;ബിൽപാർലമെന്റിൽ അവതരിപ്പിച്ചു.

ന്യൂഡൽഹി: പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ബിൽ അവതരിപ്പിച്ചു .ലോകസഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ‍‍.പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ച മോദി, ബിൽ ഐകകണ്ഠേന പാസാക്കാൻ എല്ലാ എംപിമാരോടും അഭ്യർത്ഥിച്ചു. നേരത്തെ രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്നു പറഞ്ഞ് പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.കോണ്ഗ്രസിന്റെ…

Read More