എസ്ഡിപിഐ പിന്തുണ യു ഡി എഫിന് ,അറിയില്ലെന്ന് വിഡി സതീശൻ;വിമർശനവുമായി എൽഡിഎഫ് .

തിരുവനന്തപുരം:വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എസ്.ഡി.പി.ഐ മത്സരിക്കില്ലെന്നും യു.ഡി.എഫിനെ പിന്തുണക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒമ്ബത് മണ്ഡലങ്ങളില്‍ മത്സരിച്ച പാർട്ടി ഇത്തവണ മത്സരിക്കേണ്ടതില്ലെന്നാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം വിലയിരുത്തിയാണ് തീരുമാനമെടുത്തത്. കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കും. ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ ‘ഇൻഡ്യ’ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലയിലാണ് യു.ഡി.എഫിന് മുന്‍ഗണന നല്‍കാന്‍…

Read More

രാഹുലിന്റെ റോഡ് ഷോ;ഏപ്രിൽ മൂന്നിന് രാഹുൽഗാന്ധി നാമ നിർദ്ദേശ പത്രിക സമർപ്പിക്കും.

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി നാളെ ഉച്ചക്ക് 12 മണിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് വയനാട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ്‌ഷോ നടക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റോഡ്‌ഷോയില്‍ അണിനിരക്കുക. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള…

Read More

രാഹുൽ ഗാന്ധി രാമ ക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ ഭയന്ന്: കെ.സുരേന്ദ്രൻ.

വയനാട്: രാഹുൽ ഗാന്ധി ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് എൻഡിഎ വയനാട് സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അയോദ്ധ്യയിൽ മാത്രം പോകാത്തതെന്നാണ്. രാഹുൽ ഗാന്ധിയുടെ മതേതരത്വം വൺ സൈഡഡ് അല്ലെങ്കിൽ അദ്ദേഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും പോകുമെന്നും കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ഭയന്നാണ് രാഹുൽ അയോദ്ധ്യയിൽ പോകാത്തത്. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏപ്രിൽ 26 ന് ശേഷം…

Read More

വയനാട് മണ്ഡലത്തിൽ രാഹുലിന്റെ റോഡ് ഷോ ഏപ്രിൽ മൂന്നിന്.

കല്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 3 ന് ഉച്ചക്ക് 12 മണിയോടെ വയനാട് കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, താരീഖ് അന്‍വര്‍ തുടങ്ങിയവരും യു ഡി എഫിന്റെ വിവിധ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം രാഹുല്‍ ഗാന്ധി നഗരത്തില്‍ റോഡ് ഷോയും നടത്തും. വയനാട്ടിലെ സിറ്റിങ്ങ് എം പിയായ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെത്തിയിട്ടില്ല. രാഹുല്‍ എത്തുന്നതോടെ…

Read More

തീയ്യതി പ്രഖ്യാപിച്ചു ;ജനാധിപത്യത്തിൻറെ ഉത്സവം ഏപ്രിൽ 19 മുതൽ .

ന്യൂഡൽഹി :2024 ലോക്സഭാ ഇലക്ഷൻ  തീയ്യതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 26നാണ് തിരഞ്ഞെടുപ്പ്. ജൂൺ 4നാണ് വോട്ടെടുപ്പ്. 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം – ഏപ്രിൽ 19കേരളം ഉൾപ്പെടുന്ന രണ്ടാം ഘട്ടം – ഏപ്രിൽ 26മൂന്നാം ഘട്ടം – മെയ് 7നാലാം ഘട്ടം – മെയ് 13അഞ്ചാം ഘട്ടം – മെയ് 20ആറാം ഘട്ടം – മെയ് 25ഏഴാം ഘട്ടം – ജൂൺ 1ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ ഏതാനും സംസ്ഥാനങ്ങളിലെ…

Read More

രാജ്യസഭയിലേക്ക് സോണിയ രാജസ്ഥാനിൽ നിന്നും മത്സരിക്കും.

ഡല്‍ഹി: ഫെബ്രുവരി 27ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്  കോണ്‍ഗ്രസും, ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി.രാജസ്ഥാനില്‍ നിന്ന് മുതിർന്ന നേതാവ് സോണിയ ഗാന്ധിയെയും ഹിമാചല്‍ പ്രദേശില്‍ നിന്ന് പാർട്ടി വക്താവ് അഭിഷേക് മനു സിംഗ്വിയെയും മഹാരാഷ്ട്രയില്‍ നിന്ന് മുൻ മന്ത്രി ചന്ദ്രകാന്ത് ഹന്ദോറെയെയും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു. ബിഹാറില്‍ പാർട്ടി നേതാവ് അഖിലേഷ് പ്രസാദ് സിങ്ങിനെയാണ് പാർട്ടി വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണുവിനെയും എല്‍ മുരുകനെയും…

Read More

ആർ എൽ ഡി ഇന്ത്യ സഖ്യം വിട്ടു.

ലക്നൗ :ഇന്ത്യയുമായുള്ള സഖ്യം ഉപേക്ഷിച്ചു എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചെന്ന് ആര്‍എല്‍ഡി ദേശീയ അധ്യക്ഷന്‍ ജയന്ത് ചൗധരി . എന്‍ഡിഎയുമായുള്ള ധാരണപ്രകാരം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ രണ്ടു സീറ്റുകളില്‍ ആര്‍എല്‍ഡി മത്സരിക്കും. ഭാഗ്പത്, ബിജ്‌നോര്‍ എന്നീ മണ്ഡലങ്ങളാണ് ആര്‍എല്‍ഡിക്കായി മാറ്റിവച്ചത്. ഇതിനു പുറമേ ഒരു രാജ്യസഭാ സീറ്റും പാര്‍ട്ടിക്ക് ലഭിക്കും.രണ്ട് ദിവസത്തിനുള്ളില്‍ ആര്‍എല്‍ഡിയുടെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഉത്തര്‍പ്രദേശിന്റെ പശ്ചിമ മേഖലകളില്‍ വ്യക്തമായ സ്വാധീനമുള്ള ആര്‍എല്‍ഡിയുടെ വരവ് ഗുണംചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ…

Read More

മൂന്നാം തവണയും മോഡിയോ ;335 സീറ്റ് പ്രവചനവുമായി ഇന്ത്യ ടുഡേ .

ന്യൂഡൽഹി :മൂന്നാം തവണയും ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. എന്നാല്‍ മോദി ലക്ഷ്യമിടുന്ന 400 സീറ്റെന്ന നേട്ടത്തിലെത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചേക്കില്ല. എന്‍ഡിഎ 335 സീറ്റുകള്‍ നേടി അധികാരത്തില്‍ പിടിമുറുക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകളുടെ പരിധി നിസാരമായി മറികടക്കും. എന്നാല്‍ സഖ്യത്തിന് മൊത്തത്തില്‍ 18 സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യം വലിയ നേട്ടമുണ്ടാക്കും.  പ്രതിപക്ഷ സഖ്യം 166 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷ. പക്ഷേ എന്‍ഡിഎ ശക്തികേന്ദ്രത്തിന്…

Read More