തീയ്യതി പ്രഖ്യാപിച്ചു ;ജനാധിപത്യത്തിൻറെ ഉത്സവം ഏപ്രിൽ 19 മുതൽ .

ന്യൂഡൽഹി :2024 ലോക്സഭാ ഇലക്ഷൻ  തീയ്യതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 26നാണ് തിരഞ്ഞെടുപ്പ്. ജൂൺ 4നാണ് വോട്ടെടുപ്പ്. 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക.

ആദ്യ ഘട്ടം – ഏപ്രിൽ 19
കേരളം ഉൾപ്പെടുന്ന രണ്ടാം ഘട്ടം – ഏപ്രിൽ 26
മൂന്നാം ഘട്ടം – മെയ് 7
നാലാം ഘട്ടം – മെയ് 13
അഞ്ചാം ഘട്ടം – മെയ് 20
ആറാം ഘട്ടം – മെയ് 25
ഏഴാം ഘട്ടം – ജൂൺ 1
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും ഇതോടൊപ്പം പ്രഖ്യാപിച്ചു.

96.8 കോടി വോട്ടമാരാണ് ഇന്ത്യയിലുള്ളതെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. രാജ്യത്ത് 49.7 കോടി പുരുഷൻമാരും 47.1 കോടി സ്ത്രീകളുമാണ് വോട്ടമാരായി ഉള്ളത്. 1.5 കോടി ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുക. 10.5 കോടി പോളിങ്ങ് സ്റ്റേഷനുകളാണ് രാജ്യത്താകെ തയാറാണ്. 1.82 കോടി പുതിയ വോട്ടമാരാണുള്ളത്. തിരഞ്ഞെടുപ്പിനായി 55 ലക്ഷം വോട്ടിങ്ങ് മെഷീനുകളും തയാറാണെന്ന് കമ്മീഷൻ അറിയിച്ചു. 85 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. പെരുമാറ്റ ചട്ട ലംഘനവും മറ്റുള്ള നിയമലംഘനങ്ങളും തടയാൻ 2100 തിരഞ്ഞെടുപ്പ് നിരീക്ഷകരെ ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചു

സ്ത്രീവോട്ടന്മാരുടെ എണ്ണം വർദ്ധിക്കുന്നതായി ഇലക്ഷൻ കമ്മീഷൻ. കായികമായി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള ശ്രമം ശക്തമായി തടയുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയാന്‍ കര്‍ശന നടപടി ഉണ്ടാകും. വിദ്വേഷ പ്രസംഗങ്ങള്‍ വിലക്കും. സാമൂഹിക മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും പെരുമാറ്റച്ചട്ട ലംഘനം ഒരു കാരണവശാലും അനുവദിക്കില്ല. ഓണ്‍ലൈന്‍ പണമിടപാടുകളും നിരീക്ഷിക്കും. കുട്ടികളെ പ്രചാരണത്തിന് ഇറക്കരുത്. കമ്മീഷന്റെ ഇടപെടുല്‍ താക്കീതില്‍ ഒതുങ്ങില്ലെന്നും കമ്മീഷന്റെ മുന്നറിയിപ്പ് നൽകി.

സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അറിയാന്‍ ‘നോ യുവര്‍ കാന്‍ഡിഡേറ്റ് (know your candidate app). തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനായി ഇത്തവണയും സി വിജില്‍ ആപ്പ് സജ്ജം. വിഎച്ച്‌എ ആപ്പിലൂടെ പോളിങ് ബൂത്തുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടില്‍ നിന്നു വോട്ട് ചെയ്യാനുള്ള ‘വോട്ട് ഫ്രം ഹോം’ സൗകര്യം ഏര്‍പ്പെടുത്തും. 40 ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം ഉപയോഗിക്കാം. ബൂത്തുകളില്‍ കുടിവെള്ളവും ശൗചാലയവും ഉറപ്പാക്കും. വീല്‍ചെയറും ഏര്‍പ്പെടുത്തും. ഗര്‍ഭിണികള്‍ക്കും പ്രത്യേത പരിഗണന.