റിയാദ്:ഇസ്രയേലുമായി അടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഇതുവരെ നടന്നത് മികച്ച മധ്യസ്ഥ ചര്‍ച്ചകളാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരൻ.
ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിലേക്ക് തന്റെ രാജ്യം കൂടുതൽ അടുക്കുകയാണെന്നും ഇറാന് ആണവായുധം ലഭിച്ചാൽ “നമുക്ക് ഒരെണ്ണം ലഭിക്കണമെന്നും” ഒരു യുഎസ് ടെലിവിഷൻ അഭിമുഖത്തിൽ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
ഫലസ്തീര്‍ ജനത ഞങ്ങള്‍ക്ക് പ്രധാനമാണ്. ബന്ധം പുനസ്ഥാപിക്കും മുമ്ബ് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തന്നെ വേണം. ഇസ്രയേലുമായുള്ള യു.എസ് ചര്‍ച്ചകള്‍ അവസാനിപ്പിക്കാൻ സൗദി ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കിരീടാവകാശി വ്യക്തമാക്കി.
ഇസ്രയേലും സൗദിയും തമ്മില്‍ ബന്ധം പുനസ്ഥാപിക്കാൻ യു.എസ് മധ്യസ്ഥ ശ്രമം ഊര്‍ജിതമാക്കുന്നതിനിടെയാണ് യു.എസ് ചാനലായ ഫോക്സ് ന്യൂസിന് സൗദി കിരീടാവകാശിയുടെ അഭിമുഖം.ഇസ്രയേലുമായി ബന്ധം പുനസ്ഥാപിക്കുന്നതിലേക്ക് സൗദി നിരന്തരം അടുക്കുന്നുവെന്നാണ് കിരീടാവകാശി പറഞ്ഞത്.
അതിന് പക്ഷേ ഞങ്ങള്‍ക്ക് ഫലസ്തീനാണ് വിഷയം. ഇതുവരെ നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ നല്ല നിലയിലാണ്. ഫലസ്തീന് വേണ്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ തയ്യാറാണ്. ഇത് ഇസ്രയേലിന് ഗുണമേ ഉണ്ടാക്കൂവെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ഇസ്രയേലുമായി യു.എസിെൻറ ഗൗരവമുള്ള ചര്‍ച്ചയാണ്.ഓരോ ദിനവും ഇസ്രയേലുമായി അടുക്കുകയാണ്. ശീതയുദ്ധത്തിന് ശേഷമുള്ള ചരിത്രപരമായ കരാറാകും ഇസ്രയേലുമായി പുലരാൻ പോകുന്നത്. അത് പക്ഷേ, കരാറില്‍ ഫലസ്തീന് എന്ത് പരിഗണന നല്‍കുന്നു എന്നതിന് ആശ്രയിച്ചാകുമെന്നും കിരീടാവകാശി ആവര്‍ത്തിച്ചു.
2019ന് ശേഷം ആദ്യമായണ് സൗദി കിരീടാവകാശി ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്. ഇസ്രയേലുമായി ബന്ധം പുനസ്ഥാപിക്കുമ്ബോള്‍ ലഭിക്കേണ്ട അവകാശങ്ങള്‍ സംബന്ധിച്ച് ഫലസ്തീനുമായും സൗദി ചര്‍ച്ച നടത്തിയിരുന്നു. ഇത് സൗദി യു.എസിനെ അറിയിച്ചിട്ടുണ്ട്.

