കാബൂൾ :പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകന്പത്തില്‍ 320 പേര്‍ മരിച്ചു.600 ഓളം പേർക്ക് പരിക്കേറ്റു റിക്‌ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തില്‍ 40 പേര്‍ക്കു പരിക്കേറ്റു.സെൻഡ ജാൻ ജില്ലയിലെ നാലു ഗ്രാമങ്ങളിലാണ് ഭൂകന്പം നാശംവിതച്ചത്. പതിനഞ്ചോളം വീടുകള്‍ നിലംപൊത്തി. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഹെരാത് പട്ടണമാണ് ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം.സിന്ദാ ജാൻ, ഘോര്യൻ ജില്ലകളിലെ പന്ത്രണ്ട് ഗ്രാമങ്ങൾ പൂർണമായും നശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹെറാത്തിലെ “സിന്ദാ ജാൻ” ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി 15 പേരെങ്കിലും ഇന്നത്തെ ഭൂകമ്പത്തിൽ മരിക്കുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുരന്തനിവാരണ മന്ത്രാലയ വക്താവ് ജനൻ സെയ്ഖ് നേരത്തെ പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫറാ, ബാദ്ഗിസ് പ്രവിശ്യകളിലെയും ചില വീടുകൾ ഭാഗികമായി തകർന്നതായി മന്ത്രാലയ വക്താവ് വീഡിയോയിൽ പറഞ്ഞു. യുഎസ് ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്) കണക്കനുസരിച്ച്, പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ആറ് ഭൂകമ്പങ്ങൾ ഉണ്ടായി, ഏറ്റവും വലിയ ഭൂകമ്പം 6.3 ആയിരുന്നു.ഇറാന്‍റെ ഫറാ, ബാദ്ഗിസ് പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടു. 2022 ജൂണില്‍ കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ അതിശക്തമായ ഭൂകന്പത്തില്‍ ആയിരത്തിലധികം പേരാണു മരിച്ചത്. 1500 പേര്‍ക്കു പരിക്കേറ്റിരുന്നു.
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം ; നിരവധി മരണം.

