രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.


രാജസ്ഥാൻ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി ലിസ്റ്റുമായി ബി ജെ പി.ബി ജെ പിയുടെ 41 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ 7 എം പിമാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രാജസ്ഥാനില്‍ നവംബര്‍ 23 ന് ആണ് വോട്ടെടുപ്പ്.

200 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന് ആണ്. തുടക്കം മുതല്‍ പിഴവുകളൊന്നും ഇല്ലാതെ മുന്നിട്ട് നില്‍ക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. ഇതിന്റെ ഭാഗമാണ് എം പി മാരെ മത്സര രംഗത്ത് ഇറക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഴ് എം പിമാരും അവര്‍ മത്സരിക്കുനന് സീറ്റുകളും: ദിയ കുമാരി ( വിദ്യാഘര്‍ നഗര്‍) ഭാഗീരഥ് ചൗധരി ( കിഷൻഗഡ്), കിരോഡി ലാല്‍ മീണ ( സവായ് മധോപൂര്‍), ദേവ്ജി പട്ടേല്‍ ( സഞ്ചോര്‍) നരേന്ദ്രകുമാര്‍ (മണ്ഡാവ), രാജ്യവര്‍ധൻ റാത്തോഡ്(ജോത്വാര) ബാബ ബാലക്നാഥ് (തിജാര)

ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന് ഈ മാസം ആദ്യം പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.