ടെൽഅവീവ് :സിറിയന്‍ സൈനികത്താവളത്തില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. എട്ട് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് സിറിയന്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.45 ന് ആണ് സംഭവം. സിറിയയിലെ എഫ്എം ചാനലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പുലര്‍ച്ചെ ഗോലാന്‍ കുന്നുകളില്‍ നിന്ന് സിറിയയിലെ ദരാ ദേഹത്തിലെ സൈനിക താവളത്തിലേക്ക് മിസൈലുകള്‍ പതിക്കുകയായിരുന്നു. സമീപത്തെ നിരവധി സൈനിക താവളങ്ങളും തകര്‍ത്തു.
സിറിയന്‍ ഭാഗത്തെ ഗോലാന്‍ കുന്നുകളില്‍ നിന്ന് പെട്ടെന്ന് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഐഡിഎഫ് പറഞ്ഞു. എന്നാല്‍ ഈ റോക്കറ്റുകള്‍ ഇസ്രായേലിന് കാര്യമായ നാശനഷ്ടം വരുത്തിയില്ല. പിന്നാലെ ഗോലാന്‍ കുന്നുകളില്‍ റോക്കറ്റുകള്‍ തൊടുത്ത സ്ഥലത്തേക്ക് ഇസ്രായേല്‍ ബോംബെറിഞ്ഞു. ഈ പ്രദേശം സിറിയന്‍ സൈന്യത്തിന്റെ സൈനിക താവളമായിരുന്നു.
ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ (ഐഡിഎഫ്) യുദ്ധവിമാനങ്ങള്‍ സിറിയന്‍ സൈനിക താവളത്തെ ലക്ഷ്യമാക്കി മിസൈലുകള്‍ വിക്ഷേപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സിറിയന്‍ സൈനിക സൈറ്റ് നശിപ്പിക്കുകയും ചെയ്തു.
സിറിയന്‍ സൈനിക താവളം തകര്‍ക്കുന്നതിന് മുമ്പ് ഇസ്രായേല്‍ പലസ്തീനിലും സമാനമായ ഓപ്പറേഷന്‍ നടത്തിയിരുന്നു. ജെനിന്‍ നഗരത്തില്‍ നിര്‍മ്മിച്ച അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്യാന്‍ ഇസ്രായേല്‍ സൈനികര്‍ പോയി.ഇവരെ പിടികൂടിയശേഷം ഇസ്രായേലി സൈനികര്‍ ഇസ്രായേലിലേക്ക് വരികയായിരുന്നു.ഈ സമയം സായുധരായ അക്രമികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

