കോഴിക്കോട്: താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളിൽ പന മറിഞ്ഞു വീണതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമായത്. കാറിന്റെ ഡോറുകൾ തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് മുക്കത്ത് നിന്നും കൽപ്പറ്റയിൽ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷീദയെ കൂടാതെ മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് ഷാന്‍, അസ്‌ലം, ജിംഷാദ്, മുഹമ്മദ് നിഷാദ്, റിയ, അസ്യ, ഷൈജല്‍ എന്നിവരാണ് കാറിലുണ്ടായിരുന്നവര്‍. റോഡില്‍ നിന്നും 200 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. ഫയര്‍ഫോഴ്‌സെത്തി വണ്ടി പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറ് മരത്തില്‍ തങ്ങി നില്‍ക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ കാറിനു മുകളിലേക്ക് ഒരു പനയും വീണിട്ടുണ്ട്. ക്രെയിന്‍ എത്തിച്ച് അഗ്നിരക്ഷാസേനയുടേയും ചുരം സംരക്ഷണസമിതിയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു.ചുരത്തിൻ്റെ സംരക്ഷണ ഭിത്തിയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്ത് ജോലികൾ നടക്കുന്നതായിട്ടുള്ള സൂചനാ ബോർഡുകളും,മറ്റു സംവിധാനങ്ങളും ഇല്ലാ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചുരം പോലെയുള്ള സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിൽ നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോൽ പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ കോൺട്രാക്ട് കമ്പനി ചെയ്തിട്ടില്ല.
താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു.

