മിസോറാമിൽ സോറം പീപ്പിൾസ് പാർട്ടിയുടെ  തേരോട്ടം ;തകർന്നടിഞ്ഞ് ഭരണകക്ഷി .

മിസോറാം:  എംഎൻഎഫിന് കനത്ത തിരിച്ചടി. കേവലഭൂരിപക്ഷം പിന്നിട്ട് സോറം പീപ്പിൾസ് മൂവ്‌മെന്റിന്റെ ലീഡ് നില. ബിജെപി രണ്ട് സീറ്റിൽ ലീഡ് ചെയ്യുന്നു.സംസ്ഥാനത്ത് തങ്ങൾ സർക്കാർ രൂപീകരിക്കും എന്ന് സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽദുഹോമ. നിലവിലെ ട്രെൻഡിൽ അത്ഭുതമില്ലെന്ന് സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽദുഹോമ. ഇത് തങ്ങൾ പ്രതീക്ഷിച്ചതാണ്. മുഴുവൻ ഫലങ്ങളും പുറത്തുവരട്ടെ എന്നും ലാൽദുഹോമ കൂട്ടിച്ചേർത്തു.പാർട്ടിയുടെ മുഖ്യമന്ത്രി മുഖവും സെർച്ചിപ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമാണ് ലാൽദുഹോമ.

ഐസ്വാള്‍ ഈസ്റ്റ് 1 മണ്ഡലത്തില്‍ എംഎന്‍എഫ് നേതാവും മിസോറാം മുഖ്യമന്ത്രിയുമായ സോറാംതംഗ 2101 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സോറാം പീപ്പിള്‍സ് മൂവ്മെന്റ് സ്ഥാനാര്‍ത്ഥി ലാല്‍തന്‍സംഗ ഈ സീറ്റില്‍ നിന്ന് വിജയിച്ചു. വ്യാഴാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയാകുമെന്നും അവ ഏറ്റവും വിശ്വസനീയും ആണെന്നും ലാല്‍ദുഹോമ പറഞ്ഞിരുന്നു .
സോറം പാർട്ടി 27 സീറ്റിലും എം എൻ എഫ് 10 സീറ്റിലും ബിജെപി രണ്ട് സീറ്റിലും ആണ് മുന്നിട്ട് നിൽക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരു സീറ്റിലാണ് മുന്നേറാൻ കഴിഞ്ഞിട്ടുള്ളത്.ക്രിസ്ത്യൻ ഭൂരിപക്ഷ സ്റ്റേറ്റായ മിസോറാമിൽ മണിപ്പൂർ കലാപങ്ങൾ വലിയതോതിൽ ചർച്ചയായിരുന്നു.ഇക്കാരണത്താൽ ബിജെപിയുടെ സഖ്യകക്ഷി ആയിരുന്ന എം എൻ എഫ് സഖ്യം പിരിഞ്ഞ് തനിച്ചായിരുന്നു മത്സരിച്ചിരുന്നത്.കഴിഞ്ഞതവണ ബിജെപിക്ക് ഇവിടെ ഒരു സീറ്റാണ് ലഭിച്ചിരുന്നത്.