ബംഗളൂരു: ജനതാദള്‍-എസ് (ജെ.ഡി.എസ്) പിളര്‍ന്നു, സി.കെ. നാണുവിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി ഒരു വിഭാഗം തെരഞ്ഞെടുത്തു.ബംഗളൂരുവില്‍ തിങ്കളാഴ്ച ചേര്‍ന്ന ജെ.ഡി.എസ് പ്ലീനറി കമ്മിറ്റിയാണ് നിലവിലെ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്കു പകരം നാണുവിനെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
ദേവഗൗഡയെയും മകനും പാര്‍ട്ടി കര്‍ണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാരിസാമിയെയും പുറത്താക്കിയതായും നാണുപക്ഷം അറിയിച്ചു. എല്ലാം സംസ്ഥാനങ്ങളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. ദേശീയ, സംസ്ഥാന കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല നാണുവിന് നല്‍കി. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് കൂട്ടയ്മയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായി സഹകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍സി.എം. ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ നടക്കും.
എല്ലാ സംസ്ഥാനങ്ങളിലും കണ്‍വെൻഷൻ വിളിച്ചുചേര്‍ക്കും. ഇതോടെ ജെ.ഡി.എസിന്‍റെ ചിഹ്നമായ കറ്റയേന്തിയ കര്‍ഷക സ്ത്രീ ചിഹ്നം ഉള്‍പ്പെടെയുള്ളവക്കായി നിയമപോരാട്ടം നടക്കും. ബി.ജെ.പി വിരുദ്ധ ചേരിയിലാകും നാണുപക്ഷം നിലകൊള്ളുക. ഒരാഴ്ചക്കകം ദേശീയ, സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍ വരുമെന്ന് നാണുപക്ഷം അറിയിച്ചു. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ ഇൻഡ്യ മുന്നണിയെ ശക്തിപെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാകും.
കേരള ജെ.ഡി.എസ് അധ്യക്ഷൻ മാത്യു ടി. തോമസ്, മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉള്‍പ്പെടെയുള്ളര്‍വിരുദ്ധമാണെന്ന് എച്ച്.ഡി. ദേവഗൗഡ വ്യക്തമാക്കിയിരുന്നു.

