ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചുള്ള കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് . ജനുവരി ആറിന് യുപി കോടതിയിൽ ഹാജരാകാനാണ് സമൻസിൽ പറയുന്നത്. ഡിസംബർ 16ന് ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിന് ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. കേസിൽ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതി ഡിസംബർ 16ന് രാഹുലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് മിശ്രയുടെ അഭിഭാഷകൻ സന്തോഷ് പാണ്ഡെ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് സമൻസ് , ജനുവരി ആറിന് ഹാജരാവണം.

