കൊടും ഭീകരനെ പാക്ക് മണ്ണിൽ വെച്ച് വധിച്ചതായി ഇറാൻ .

ടെഹ്റാൻ :ജെയ്ഷെ അല്‍ ആദലിന്റെ കമാന്‍ഡറായ ഇസ്മായില്‍ ഷാ ബക്ഷിനെയും ചില കൂട്ടാളികളെയുംവധിച്ചതായി ഇറാൻ വാർത്താ ഏജൻസിയായ മെഹർ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജെയ്ഷ് അല്‍-അദ്ല്‍ ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.  കഴിഞ്ഞ മാസം  ഇറാന്‍ പാകിസ്ഥാന്‍ പ്രദേശത്ത് പ്രവേശിച്ച് ജെയ്ഷ് അല്‍-അദ്‌ലിന്റെ സ്ഥാനങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാന്റെ പ്രദേശത്ത് പാകിസ്ഥാനും വ്യോമാക്രമണം നടത്തിയിരുന്നു. 

അല്‍ അറബിയ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2012ലാണ് ജെയ്ഷെ അല്‍ അദ്ല്‍ എന്ന ഭീകരസംഘടന രൂപീകരിച്ചത്.ഇറാന്റെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍-ബലൂചിസ്ഥാനില്‍ നിന്നാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍, സിസ്താന്‍-ബലൂചെസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് അല്‍-അദ്ല്‍ ഏറ്റെടുത്തിരുന്നു. അതില്‍ കുറഞ്ഞത് 11 പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.

സിസ്താൻ , ബലൂചിസ്ഥാൻ പ്രവിശ്യകളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന വിഘടനവാദിസംഘടനയാണ് ഇത്.

ജെയ്ഷ് അൽ-അദൽ ഇറാനിലെ കുർദിഷ്  ഗ്രൂപ്പുകളുമായി സഹകരിക്കുകയും സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഇറാനെതിരെ ശക്തമായ നിലപാടുകൾ എടുത്ത സംഘടന കൂടിയാണ് ഇത്  .