കർഷക സമരം രൂക്ഷം;ഏറ്റുമുട്ടലിൽ യുവകർഷകൻ കൊല്ലപ്പെട്ടു. 

ന്യൂഡൽഹി :21 കാരനായ കര്‍ഷകന്‍ കൊല്ലപ്പെട്ടുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. ബട്ടിന്‍ഡയില്‍ നിന്നുള്ള ശുഭ്കരണ്‍ സിംഗ് (21) മരിച്ചതായി കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയാണ് ആരോപിച്ചത്. സംഗ്രൂര്‍-ജിന്ദ് അതിര്‍ത്തിയിലെ ഖനൗരിയിലെ സംഘര്‍ഷത്തിനിടെയാണ് സംഭവമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ ഈ വാദം ഹരിയാന പൊലീസ് തള്ളി. ഇത് അഭ്യൂഹമാണെന്നാണ് പോലീസ് പറയുന്നത്. 

ഇതിനിടെ മൂന്ന് പേരെ ഖനൗരിയില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചതായി പട്യാല ആസ്ഥാനമായുള്ള രജീന്ദ്ര ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് എച്ച്എസ് രേഖി പറഞ്ഞു. ഒരാള്‍ മരിച്ചെന്നും ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ ഏതെങ്കിലും പ്രതിഷേധക്കാരന്‍ മരിച്ചതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഹരിയാന പോലീസ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. 
ശുഭ്കരണിനു നേർക്ക് പോലീസ് വെടിവച്ചുവെന്നാണ് റിപ്പോർട്ടുകള്‍. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശുഭ്കരണിന്റെ മരണം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു. അതേസമയം, ആരും പ്രതിഷേധത്തില്‍ മരിച്ചിട്ടില്ലെന്നാണ് ഹരിയാണ പോലീസിന്റെ വാദം. അഭ്യൂഹങ്ങള്‍ മാത്രമാണ് പരക്കുന്നതെന്നും പോലീസ് എക്സില്‍ കുറിച്ചു.

ഖനൗരിയില്‍നിന്നു മൂന്ന് പേരെ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലെത്തിച്ചതായി ഡോ. രേഖി പറഞ്ഞു. അവരില്‍ ഒരാള്‍ ആശുപത്രിയിലെത്തുന്നതിന് മുമ്ബ് മരിച്ചിരുന്നു. മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണ്. മരിച്ച വ്യക്തിക്ക് തലയില്‍ വെടിയേറ്റിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.

അതിനിടെ, ഖനൗരിയില്‍ ശുഭ്കരണ്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് മാർച്ച്‌ നിർത്തിവയ്ക്കുന്നതായി കർഷക നേതാക്കള്‍ അറിയിച്ചു. വിഷയം ചർച്ച ചെയ്യും. മുന്നോട്ടുള്ള നീക്കത്തെക്കുറിച്ച വ്യക്തത വരുത്തുമെന്നും കർഷക നേതാക്കള്‍ വ്യക്തമാക്കി.

താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ കേന്ദ്രസർക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചത്.

പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവില്‍ പോലീസ് ബാരിക്കേഡുകള്‍ തകർത്ത് മുന്നോട്ടു കടന്നുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാനുള്ള കർഷകരുടെ ശ്രമത്തെ കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്. പയർവർഗങ്ങള്‍, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വർഷത്തേക്ക് താങ്ങുവില നല്‍കാമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് സമരക്കാർ ആവർത്തിച്ചു.