ആസാമില്‍ 11 സീറ്റിൻ ബിജെപി  3 ൽ സഖ്യകക്ഷികള്‍.

ഗുവാഹത്തി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആസാമില്‍ 11 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്നും സഖ്യകക്ഷികളായ അസോം ഗണ പരിഷത്തിനും (എജിപി), യുണൈറ്റഡ് പീപ്പിള്‍സ് പാർട്ടി ലിബറലിനും (യുപിപിഎല്‍) മൂന്ന് സീറ്റുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ വ്യാഴാഴ്ച പറഞ്ഞു.എജിപി ബാർപേട്ടയിലും ധുബ്രിയിലും മത്സരിക്കും, യുപിപിഎല്‍ കൊക്രജാറില്‍ തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തും. 14 മണ്ഡലങ്ങളിലും സഖ്യകക്ഷികള്‍ പരസ്പരം സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നും ശർമ്മ പറഞ്ഞു. യുപിപിഎല്‍ കൊക്രജാർ സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും അത് ബിജെപി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.