ജ്ഞാൻവാപിയിൽ പൂജ നടത്താം; സുപ്രിം കോടതി.

ന്യൂഡല്‍ഹി: ജ്ഞാൻവാപിയിൽ ഹിന്ദുക്കള്‍ നടത്തിവരുന്ന പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി.നമസ്കരിക്കാനും പ്രാർത്ഥിക്കാനുമായി ജ്ഞാൻവാപിയുടെ വടക്കുവശത്ത് നിന്ന് മുസ്ലീങ്ങള്‍ക്ക് പ്രവേശിക്കാമെന്നും നിലവറയില്‍ പൂജ നടത്താൻ തെക്കുവശം വഴി കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിലെ പുരോഹിതർക്ക് പ്രവേശിക്കാമെന്നും കോടതി അറിയിച്ചു.

ജ്ഞാൻവാപി സമുച്ചയത്തിനുള്ളിലെ തെക്കേ നിലവറയിലാണ് ഹിന്ദുക്കള്‍ ആരാധിക്കുന്ന ദേവതകളുടെ വിഗ്രഹങ്ങളും പ്രതിഷ്ഠകളുമുള്ളത്. ഇവിടെ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താൻ അനുമതി ലഭിച്ചതിനെ തുടർന്ന് പൂജകള്‍ ആരംഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. പൂജാവിധികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രധാന ആവശ്യം. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താൻ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ തയ്യാറാകാതിരുന്ന സുപ്രീംകോടതി തല്‍സ്ഥിതി തുടരാൻ നിർദേശിച്ചു.