സ്വന്തം പാർട്ടിയുമായി കാശ്മീരിൽ ജനവിധി തേടി ഗുലാം നബി ആസാദ്.

ശ്രീനഗർ:ഗുലാംനബി ജനവിധി തേടുന്നു.കശ്മീരിലെ അനന്തനാഗ്-രജൗരി മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുക. ആസാദിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി(ഡി.പി.എ.പി) യാണ് വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഡി.പി.എ.പി ചെയർമാൻ ഗുലാം നബി ആസാദ് അനന്തനാഗ്-രജൗരി ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കും. ഇന്ന് ചേർന്ന ഡി.പി.എ.പി വർക്കിങ് കമ്മിറ്റി മീറ്റിങ്ങിലാണ് തീരുമാനമെടുത്തത്.- പാർട്ടിയുടെ മുഖ്യവക്താവ് സല്‍മാൻ നിസാമി എക്സില്‍ കുറിച്ചു. കോണ്‍ഗ്രസ് വിട്ട് 2022-ലാണ് ഗുലാം നബി ആസാദ് ഡി.പി.എ.പി രൂപവത്കരിച്ചത്.

2014-ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദംപുർ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ആസാദ് പരാജയപ്പെട്ടിരുന്നു. ഇക്കുറി ഇന്ത്യ മുന്നണിയുടെ ഭാഗമായ ജമ്മു ആൻഡ് കശ്മീർ നാഷണല്‍ കോണ്‍ഫറൻസ് പാർട്ടി നേതാവ് മിയാൻ അല്‍ത്താപ് അഹമ്മദ് അനന്തനാഗ്-രജൗരി മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നുണ്ട്. നാഷണല്‍ കോണ്‍ഫറൻസ് പാർട്ടിയുടെ ഹസ്നൈൻ മസൂദിയാണ് നിലവില്‍ മണ്ഡലത്തിലെ എം.പി.ഏപ്രിൽ 19 മുതൽ 7 ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനന്തനാഗ്-രജൗരി സീറ്റിൽ നിന്ന് ഇതുവരെ രണ്ട് പാർട്ടികൾ മാത്രമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.മുൻ മന്ത്രിയും കംഗൻ മിയാൻ അൽത്താഫും ഈ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയായിരിക്കുമെന്ന് തിങ്കളാഴ്ച നാഷണൽ കോൺഫറൻസ് പ്രഖ്യാപിച്ചു.