ഇന്ത്യാവിരുദ്ധൻ  മുയിസുവിന്റെ പാര്‍ട്ടിക്ക് മാലദ്വീപ് തിരിഞ്ഞെടുപ്പില്‍ വൻഭൂരിപക്ഷം.

മാലദ്വീപില് നടന്ന നിർണായക പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ 60-ലധികം സീറ്റുകള്‍ നേടി മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പീപിള്സ് നാഷണല് കോണ്ഗ്രസ് പാർട്ടി (പി.എന്.സി).ചൈനീസ് അനുകൂല നിലപാടുകള്‍ വക്തമാക്കിയിട്ടുള്ള നേതാവാണ് മുഹമ്മദ് മുയിസു. പ്രാഥമിക ഫലങ്ങള്‍ അനുസരിച്ച്‌, 93 അംഗ സഭയിലേക്കുള്ള 67 സീറ്റുകളിലും പിഎൻസി വിജയിച്ചെന്നാണ് വിവരം.

മൂന്നില്‍ രണ്ട് ഭാഗം സീറ്റുകളിലും പിഎൻസി വിജയിച്ചപ്പോള്‍, ഇന്ത്യൻ അനുകൂല നിലപാട് എടുത്ത മുഖ്യപ്രതിപക്ഷ പാർട്ടി മാലദ്വീപ് ഡെമോക്രാറ്റിക് (എംഡിപി) 12 സീറ്റുകളിലേക്ക് ഒതുങ്ങി. 10 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയം നേടി എന്നാണ് റിപ്പോർട്ട്. 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമ്മിഷന് പുറത്തിറക്കിയത്.


തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം 5:00 വരെ 207,693 പേർ വോട്ട് രേഖപ്പെടുത്തി, ഇത് 72.96 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതിൽ 104,826 പുരുഷന്മാരും 102,867 സ്ത്രീകളും ഉൾപ്പെടുന്നു.

130 സ്വതന്ത്ര സ്ഥാനാർത്ഥികൾ, ജംഹൂരി പാർട്ടിയുടെ (ജെപി) 10 സ്ഥാനാർത്ഥികൾ, ഡെമോക്രാറ്റുകൾ, മാലിദ്വീപ് ഡെവലപ്‌മെൻ്റ് അലയൻസ് (എംഡിഎ) 39, അധാലത്ത് പാർട്ടി (എപി) 4, മാലിദ്വീപ് നാഷണൽ പാർട്ടി (എംഎൻപി) എന്നിവരുൾപ്പെടെ 368 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.