ടെഹ്‌റാൻ :ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയും അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ഡോൾഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് നിന്ന് “അതിജീവിച്ചവരെ ആരെയും” കണ്ടെത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു.

“ഹെലികോപ്റ്റർ കണ്ടെത്തുമ്പോൾ യാത്രക്കാർ ആരും ജീവിച്ചിരിക്കുന്നതിൻ്റെ ഒരു സൂചനയും ഇല്ല.” സ്റ്റേറ്റ് ടിവി പറഞ്ഞു.
“പ്രതികൂല കാലാവസ്ഥയ്‌ക്കിടയിൽ മണിക്കൂറുകളോളം പർവതപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയ ശേഷമാണ് രക്ഷാസംഘങ്ങൾ തകർന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. അത് ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ച നിലയിൽ ആയിരുന്നു.” ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.അസർബൈജാനില്‍ നിന്ന് പുറപ്പെട്ട് 30 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഹെലികോപ്റ്ററുമായുള്ള ബന്ധം അധികൃതർക്ക് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് 16 മണിക്കൂറുകള്‍ക്ക് ശേഷമാണ് കോപ്റ്റർ കണ്ടെത്തിയത്. അസർബൈജാൻ അതിർത്തിയിലെ പർവതച്ചെരുവില്‍ കത്തിയെരിഞ്ഞ നിലയിലായിരുന്നു കോപ്റ്റർ.
ഇറാൻ പ്രസിഡന്റ് അപകടത്തില്‍ മരിച്ചതോടെ രാജ്യത്തിന്റെ താത്കാലിക ചുമതല വൈസ് പ്രസിഡന്റ് ഏറ്റെടുത്തു. അടുത്ത 50 ദിവസത്തിനുള്ളില്‍ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന്റെയും, മറ്റ് 7 പേരുടെയും ജീവനെടുത്ത അപകടത്തിലെ ബെല്‍ 212 ഹെലികോപ്റ്ററിന്റെ സുരക്ഷാവീഴ്ചകള്‍ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എട്ടു മാസം മുൻപും ഒരു ബെല്‍ ഹെലികോപ്റ്റർ അപകടത്തില്‍ പെട്ടിതായി ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ കണക്കുള്‍ സീചിപ്പിക്കുന്നു.

